Skip to main content

ജമ്മു കശ്‌മീരിനെ സംബന്ധിച്ച സുപ്രീംകോടതി വിധി ഫെഡറൽ തത്വങ്ങളിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും

ജമ്മു കശ്‌മീരിനെ സംബന്ധിച്ച സുപ്രീംകോടതി വിധി ഫെഡറൽ തത്വങ്ങളിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ കരാർ ഒപ്പിട്ടശേഷം ജമ്മു- കശ്‌മീരിന്‌ പരമാധികാരമില്ലെന്നും പ്രത്യേക ഭരണഘടനാ പദവി ആവശ്യമില്ലെന്നും വിധിയിൽ പറയുന്നു. എന്നാൽ, ലയന ഉടമ്പടി ഒപ്പിട്ടത്‌ ജമ്മു കശ്‌മീരിന്‌ പ്രത്യേക പദവി വ്യവസ്ഥ ചെയ്യുന്ന 370-ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ലേ ?

മറ്റേത്‌ സംസ്ഥാനത്തെയുംപോലെ കണ്ടാണ്‌ 370-ാം വകുപ്പ്‌ എടുത്തുകളഞ്ഞതെന്ന്‌ വിധിയിലുണ്ട്‌. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കടക്കം പ്രത്യേക പദവിയുണ്ട്‌. ജമ്മു -കശ്‌മീരിനെ രണ്ട്‌ കേന്ദ്രഭരണ പ്രദേശമാക്കിയത്‌ ശരിയാണോയെന്ന്‌ കോടതി പരിശോധിക്കുന്നില്ല. സംസ്ഥാന പദവി തിരിച്ചുനൽകുമെന്ന സോളിസിറ്റർ ജനറലിന്റെ ഉറപ്പിനെ തുടർന്നാണിത്‌. എന്നാൽ, ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയത്‌ ശരിവച്ചു. ഇതിലൂടെ സംസ്ഥാനപദവി ലഭിക്കുക പഴയ ജമ്മു കശ്‌മീരിന്റെ ഒരു ഭാഗത്തിനു മാത്രമാണ്‌.

2024 സെപ്‌തംബറിനകം തെരഞ്ഞെടുപ്പ്‌ നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനോട്‌ നിർദേശിച്ചിട്ടുണ്ട്‌. ഇതിലൂടെ ദീർഘകാലം ജമ്മു -കശ്‌മീരിൽ അധികാരം കൈയാളാൻ കേന്ദ്രസർക്കാരിനെ അനുവദിച്ചു. രാഷ്‌ട്രപതി ഭരണത്തിലായിരിക്കെ സംസ്ഥാന പദവി ഇല്ലാതായാൽ, നിയമസഭയുടെ അഭാവത്തിൽ ഗവർണറുടെ സമ്മതം പകരം അനുമതിയായി എടുക്കാമോ. സംസ്ഥാനങ്ങളുടെ പുനഃസംഘടന ബിൽ നിയമസഭയുടെ പരിശോധനയ്‌ക്കായി രാഷ്‌ട്രപതി അയക്കണമെന്ന്‌ ഭരണഘടനയുടെ മൂന്നാംവകുപ്പ്‌ വ്യവസ്ഥ ചെയ്യുന്നുണ്ട്‌.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും