Skip to main content

കേരള ഗവർണർ പദവിക്ക് യോഗ്യനല്ല

കേരള ഗവർണർ പദവിക്ക് യോഗ്യനല്ല
--------------------------------------------------------------

തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെതിരായ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിരന്തരമായ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളിലൂടെയും ക്രമരഹിതമായ പെരുമാറ്റത്തിലൂടെയും എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ്. "സംസ്ഥാനത്ത് ഭരണഘടനാ സംവിധാനത്തിന്റെ തകർച്ചയുടെ തുടക്കമാണ്" എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് ഇതിന് ഏറ്റവും പുതിയ ഉദാഹരണം. സംസ്ഥാന സർക്കാരിനെതിരെ ഉയരുന്ന ഇത്തരം ഭീഷണികൾ ജനങ്ങൾ പൂർണമായും തള്ളിക്കളയും.

കേരള, കാലിക്കറ്റ് സർവ്വകലാശാലകളുടെ സെനറ്റുകളിലെ നോമിനേറ്റഡ് സീറ്റുകളിലേക്ക് ആർഎസ്എസ് നോമിനികളെ നാമനിർദ്ദേശം ചെയ്തും സർവ്വകലാശാലകളുടെ ചാൻസലർ പദവി ദുരുപയോഗം ചെയ്തും ഗവർണർ വിദ്യാർത്ഥികളുടെ പ്രതിഷേധം നേരിടുകയാണ്. സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർത്ഥികൾക്ക് ജനാധിപത്യപരമായ അവകാശമുണ്ടെങ്കിലും ഈ പ്രതിഷേധങ്ങളുടെ പേരിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനും അദ്ദേഹത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്താനുമാണ് ഗവർണർ ശ്രമിക്കുന്നത്.

ഗവർണർ എന്ന ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾക്ക് ഇത്തരത്തിൽ പെരുമാറാൻ കഴിയില്ല. ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് അദ്ദേഹം തന്നെ ഇതിലൂടെ തെളിയിച്ചു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

വിദ്വേഷവും ഹിംസയും കൊടിയടയാളമാക്കിയ ഹിന്ദുത്വ വർഗീയതയെ കേരളത്തിന്റെ മണ്ണിലേക്ക് ആനയിച്ചാൽ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് മലയാളികൾ തിരിച്ചറിയണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ജൂലൈ 28 മുതൽ 30വരെ ഡൽഹിയിൽ ചേർന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം പാർടി വിശദമായ റിവ്യൂ റിപ്പോർട്ട്‌ പുറത്തിറക്കുകയുണ്ടായി. സിപിഐ എമ്മിന്റെ വെബ് സൈറ്റിൽ ഡോക്യുമെന്റ്‌ വിഭാഗത്തിൽ ഇതിന്റെ പൂർണരൂപം ലഭ്യമാണ്.

ഭൂരിപക്ഷമതത്തിന്റെ ആളുകളായി ചമഞ്ഞ് രാജ്യമാകെ വർഗീയ വിദ്വേഷം പടർത്തുന്ന ബിജെപി ശൈലി മൂന്നാം മോദി സർക്കാരും തുടരുകയാണ്

സ. എ വിജയരാഘവൻ

ഉത്തരേന്ത്യയിൽ പശുക്കടത്ത് ആരോപിച്ച് മനുഷ്യരെ കൊല്ലുന്ന പരിപാടി ഊർജിതമായി സംഘപരിവാർ നടത്തുകയാണ്. ഹരിയാനയിൽ നിന്ന് ഇത്തരം റിപ്പോർട്ടുകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത് ഏവരെയും ആശങ്കയിലാക്കുന്നുണ്ട്.

കേരളത്തിന്റെ ഐടി രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഇൻഫോപാർക്ക് 20 വർഷങ്ങൾ പിന്നിടുന്നു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഐടി രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഇൻഫോപാർക്ക് പ്രവർത്തനമാരംഭിച്ചു 20 വർഷങ്ങൾ പിന്നിടുകയാണ്. ഈ വേളയിൽ പുതിയ നേട്ടങ്ങളുമായി കുതിപ്പ് തുടരുന്ന ഇൻഫോപാർക്കിലെ ഐടി കയറ്റുമതി വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 11,417 കോടി രൂപയിൽ എത്തി നിൽക്കുന്നു.

ഓണത്തിനും കേരളത്തിന് കേന്ദ്രത്തിന്റെ കടുംവെട്ട്: കേന്ദ്രം പിടിച്ചുവെച്ചത്‌ ₹3685 കോടി

മലയാളികളുടെ ദേശീയോത്സവമായ ഓണക്കാലത്തും കേരളത്തിന് അർഹമായ വിഹിതം തടഞ്ഞുവച്ച്‌ കേരളത്തോടുള്ള ദ്രോഹം കേന്ദ്രസർക്കാർ തുടരുകയാണ്. വായ്പയെടുക്കാനുളള അനുമതിപത്രവും കേന്ദ്രം നൽകുന്നില്ല.