Skip to main content

തൊഴിലുറപ്പ്‌ പദ്ധതിയെ ആധാർ അധിഷ്‌ഠിതമാക്കിയത് പിൻവലിക്കണം

സിപിഐ എം പോളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________
ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയെ ആധാർ അധിഷ്‌ഠിതമാക്കിയ കേന്ദ്രസർക്കാർ നടപടി രാജ്യത്തെ കോടിക്കണക്കായ ഗ്രാമീണ തൊഴിലാളികളോട്‌ കേന്ദ്രം പുലർത്തുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്. തൊഴിലുറപ്പ്‌ പദ്ധതിയുടെ വേതനവിതരണം ജനുവരി ഒന്ന്‌ മുതൽ നിർബന്ധമായും ആധാർ അധിഷ്‌ഠിതമാക്കിയിരിക്കയാണ്‌. കോടിക്കണക്കായ തൊഴിലാളികളുടെ നിയമപരമായ അവകാശമാണ്‌ ഈ നടപടിയിലൂടെ സർക്കാർ കവർന്നെടുക്കുന്നത്‌.

നിയമപ്രകാരം ഏതൊരു ഗ്രാമീണ തൊഴിലാളിക്കും തൊഴിൽ കാർഡിന്‌ അവകാശമുണ്ട്‌. ഏതൊരു തൊഴിൽ കാർഡുടമയ്‌ക്കും വർഷം കുറഞ്ഞത്‌ 100 ദിവസത്തെ തൊഴിലിന്‌ അവകാശമുണ്ട്‌. ആധാർ അധിഷ്‌ഠിത വേതന വിതരണത്തിനായി തൊഴിൽ കാർഡുടമയെ യോഗ്യർ, അയോഗ്യർ എന്നിങ്ങനെ രണ്ടായി സർക്കാർ തിരിച്ചിരിക്കയാണ്‌. കഴിഞ്ഞ മൂന്നവർഷ കാലയളവിൽ കുറഞ്ഞത്‌ ഒരു ദിവസമെങ്കിലും തൊഴിലെടുക്കാത്തവരെല്ലാം സർക്കാർ മാനദണ്ഡപ്രകാരം അയോഗ്യരാണ്‌. സർക്കാർ കണക്കുപ്രകാരം 25.25 കോടി കാർഡുടമകളിൽ 14.35 കോടി പേർ മാത്രമാണ്‌ യോഗ്യരായുള്ളത്‌. ശേഷിച്ചവരെയെല്ലാം അയോഗ്യരായി തള്ളി.

14.35 കോടി യോഗ്യരായ കാർഡുടമകളുടെ കാര്യത്തിൽ തന്നെ 1.8 കോടി പേർക്ക്‌ (12.7 ശതമാനം) ഇനിയും ആധാർ അധിഷ്‌ഠിയ സംവിധാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞിട്ടില്ല. അവർക്കും ഇനി മുതൽ തൊഴിലുറപ്പ്‌ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കില്ല. ഗ്രാമീണ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലെയും മോശം ഇന്റർനെറ്റ്‌ കണക്‌റ്റിവിറ്റിയാണ്‌ തൊഴിലാളികൾ പുറത്താക്കപ്പെടാൻ കാരണം. തൊഴിലുറപ്പ്‌ നിയമത്തിന്‌ നേരെയുള്ള കടന്നുകയറ്റമാണ്‌ സർക്കാർ നടപടി. സാങ്കേതികത ആയുധമാക്കി നിയമപരമായ അവകാശങ്ങളെ പോലും മോദി സർക്കാർ അട്ടിമറിക്കുകയാണ്‌. ആധാർ അധിഷ്‌ഠിത വേതനവിതരണം നിർബന്ധമാക്കിയ നടപടിയിൽ നിന്നും പിന്തിരിയാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കേന്ദ്ര ബജറ്റ് ജനവിരുദ്ധം

സ. ടി എം തോമസ് ഐസക്

ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഒരു ജനവിരുധ കേന്ദ്ര ബജറ്റാണ്‌ ഇന്ന്‌ അവതരിപ്പിച്ചത്‌.

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ സിപിഐ എം ശക്തമായ ആശയപ്രചരണം നടത്തും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ ശക്തമായ ആശയപ്രചരണം നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കടന്നുകൂടി വർഗീയവത്കരണത്തിനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ ചെറുക്കാനാണ് തീരുമാനം.

രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റ്

സ. പിണറായി വിജയൻ

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്.

ബ്ലൂ ഇക്കണോമിയുടെ പേരിൽ തീരമേഖലയെ ദ്രോഹിക്കുന്ന കേന്ദ്ര നിലപാട് തിരുത്തിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നീല സമ്പദ്‌വ്യവസ്ഥയുടെ (ബ്ലൂ ഇക്കണോമി) പേരുപറഞ്ഞ്‌ കേന്ദ്രം തുടരുന്ന ദ്രോഹനടപടികൾ തിരുത്തിക്കാൻ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സിപിഐ എം ശക്തമായ പ്രക്ഷോഭം നടത്തും.