Skip to main content

സഖാവ് ഇ ബാലാനന്ദൻ ദിനം ജനുവരി 19ന് സമുചിതമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നു

സിപിഐ എം പോളിറ്റ്ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യ പ്രസിഡന്റുമായിരുന്ന സഖാവ് ഇ ബാലാനന്ദൻ ദിനം ജനുവരി 19ന് സമുചിതമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നു. സ്വാതന്ത്ര്യസമരകാലത്തുതന്നെ തൊഴിലാളി പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായ സ. ഇ ബാലാനന്ദൻ ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ അവകാശപ്പോരാട്ടത്തിന് നേതൃത്വം നൽകി. പാർലമെന്റേറിയനെന്ന നിലയിലും അദ്ദേഹം മികച്ച ഇടപെടൽ നടത്തി.

ആഗോളവൽക്കരണ നയങ്ങൾ രാജ്യത്ത് നടപ്പാക്കാൻ തുടങ്ങിയ ഘട്ടത്തിൽത്തന്നെ അതിനെതിരായ സമരത്തിൽ നേതൃപരമായ പങ്കുവഹിച്ചു. തൊഴിലാളിവർഗത്തിന്റെ പൊതുവായ ഐക്യം രൂപപ്പെടുത്തി ജനദ്രോഹ നയങ്ങൾക്കെതിരെ പോരാടാനും ആ സമരങ്ങളെ ജനകീയ സമരങ്ങളുമായി കണ്ണിചേർക്കാനും സ. ബാലാനന്ദൻ ശ്രദ്ധിച്ചു.

കേന്ദ്ര സർക്കാർ മുന്നോട്ടുവയ്‌ക്കുന്ന ആഗോളവൽക്കരണ അജൻഡയ്‌ക്കെതിരെ ജനകീയതാൽപ്പര്യം ഉയർത്തിപ്പിടിച്ചുള്ള ബദൽ നയമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. രാജ്യത്താകമാനം മാതൃകയായ ഇത്തരം നയങ്ങളെ ദുർബലപ്പെടുത്താൻ സംസ്ഥാന സർക്കാരിനെതിരെ സാമ്പത്തിക ഉപരോധം നടപ്പാക്കുകയാണ് കേന്ദ്ര സർക്കാർ. മതനിരപേക്ഷതയിൽ അടിയുറച്ചുനിൽക്കുന്ന സംസ്ഥാന സർക്കാരിനെ തകർക്കുകയെന്ന നയം കേന്ദ്രം മുന്നോട്ടുവയ്‌ക്കുമ്പോൾ അതിനു കൂട്ടുനിൽക്കുകയാണ് യുഡിഎഫ്. ഈ കാലഘട്ടത്തിൽ രാജ്യതാൽപ്പര്യം സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടങ്ങൾക്ക് സഖാവ് ഇ ബാലാനന്ദന്റെ സ്മരണ കരുത്തു പകരും. പാർടി ഓഫീസ് അലങ്കരിച്ചും പതാക ഉയർത്തിയും ദിനാചരണം വിജയിപ്പിക്കണം.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കേന്ദ്ര ബജറ്റ് ജനവിരുദ്ധം

സ. ടി എം തോമസ് ഐസക്

ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഒരു ജനവിരുധ കേന്ദ്ര ബജറ്റാണ്‌ ഇന്ന്‌ അവതരിപ്പിച്ചത്‌.

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ സിപിഐ എം ശക്തമായ ആശയപ്രചരണം നടത്തും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ ശക്തമായ ആശയപ്രചരണം നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കടന്നുകൂടി വർഗീയവത്കരണത്തിനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ ചെറുക്കാനാണ് തീരുമാനം.

രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റ്

സ. പിണറായി വിജയൻ

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്.

ബ്ലൂ ഇക്കണോമിയുടെ പേരിൽ തീരമേഖലയെ ദ്രോഹിക്കുന്ന കേന്ദ്ര നിലപാട് തിരുത്തിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നീല സമ്പദ്‌വ്യവസ്ഥയുടെ (ബ്ലൂ ഇക്കണോമി) പേരുപറഞ്ഞ്‌ കേന്ദ്രം തുടരുന്ന ദ്രോഹനടപടികൾ തിരുത്തിക്കാൻ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സിപിഐ എം ശക്തമായ പ്രക്ഷോഭം നടത്തും.