Skip to main content

സുപ്രീംകോടതി ഉത്തരവ് എസ്ബിഐ പാലിക്കണം, ഇലക്ടറൽ ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും ഉടൻ സമർപ്പിക്കണം

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
-------------------------------------------

ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് അവയെ റദ്ദാക്കിയ സുപ്രീം കോടതി വിധിയനുസരിച്ച് മാർച്ച് 6നകം തെരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറായില്ല. കോടതി ഉത്തരവനുസരിച്ച് ഈ വിവരങ്ങൾ നൽകാൻ എസ്ബിഐക്ക് മൂന്നാഴ്ചത്തെ സമയം ലഭിച്ചിരുന്നു.

സമയത്തിനുള്ളിൽ വിശദാംശങ്ങൾ സമർപ്പിക്കുന്നതിനു പകരം ജൂൺ 30 വരെ 116 ദിവസം കൂടുതൽ സമയം ആവശ്യപ്പെട്ട് മാർച്ച് 5ന് എസ്ബിഐ കോടതിയെ സമീപിക്കുകയാണ് ചെയ്തത്.

തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ പരസ്യമാകില്ലെന്ന് ഉറപ്പുവരുത്താനുള്ള തന്ത്രം മാത്രമാണ് ഇതെന്ന് വ്യക്തമാണ്. മുഴുവൻ പ്രവർത്തനങ്ങളും ഡിജിറ്റലൈസ് ചെയ്ത എസ്ബിഐക്ക് ഇലക്ടറൽ ബോണ്ടുകളുടെ പ്രസക്തമായ എല്ലാ വിശദാംശങ്ങളും ദിവസങ്ങൾക്കുള്ളിൽ സമാഹരിക്കാൻ കഴിയില്ല എന്ന വാദം അവിശ്വസനീയമാണ്.

എസ്ബിഐ സ്വീകരിച്ചിരിക്കുന്ന ഈ നിഷേധ്യ നിലപാട് മോദി സർക്കാരിൻ്റെ സമ്മർദ്ദത്തിന്റെ ഫലം കൊണ്ടുമാത്രമാകാനെ സാധ്യതയുള്ളൂ. ഇലക്ടറൽ ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും എസ്ബിഐ ഉടൻ സമർപ്പിക്കുമെന്ന് സുപ്രീം കോടതി ഉറപ്പാക്കണം.

ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് എല്ലാ പാർട്ടി യൂണിറ്റുകളും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കേന്ദ്ര ബജറ്റ് ജനവിരുദ്ധം

സ. ടി എം തോമസ് ഐസക്

ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഒരു ജനവിരുധ കേന്ദ്ര ബജറ്റാണ്‌ ഇന്ന്‌ അവതരിപ്പിച്ചത്‌.

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ സിപിഐ എം ശക്തമായ ആശയപ്രചരണം നടത്തും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ ശക്തമായ ആശയപ്രചരണം നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കടന്നുകൂടി വർഗീയവത്കരണത്തിനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ ചെറുക്കാനാണ് തീരുമാനം.

രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റ്

സ. പിണറായി വിജയൻ

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്.

ബ്ലൂ ഇക്കണോമിയുടെ പേരിൽ തീരമേഖലയെ ദ്രോഹിക്കുന്ന കേന്ദ്ര നിലപാട് തിരുത്തിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നീല സമ്പദ്‌വ്യവസ്ഥയുടെ (ബ്ലൂ ഇക്കണോമി) പേരുപറഞ്ഞ്‌ കേന്ദ്രം തുടരുന്ന ദ്രോഹനടപടികൾ തിരുത്തിക്കാൻ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സിപിഐ എം ശക്തമായ പ്രക്ഷോഭം നടത്തും.