Skip to main content

ബംഗാളിൽ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവഡോക്ടറുടെ കുടുംബത്തിന് നീതി ലഭ്യമാക്കി ഈ വിഷയത്തിൽ ഉചിതമായ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം

ബംഗാളിലെ ആർ ജി കാർ ആശുപത്രിയിൽ യുവഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ ആരോഗ്യമേഖലയിലും പുറത്തും അതിശക്തമായ പ്രതിഷേധം ഉയർന്നു വന്നിരിക്കുകയാണ്. ഒട്ടനവധി ജൂനിയർ ഡോക്ടർമാർ ഉൾപ്പെടെ പങ്കെടുത്തു കൊണ്ട് വലിയ ജനപിന്തുണ നേടിക്കൊണ്ടീരിക്കുന്ന ഈ പ്രതിഷേധങ്ങൾ ദാരുണമായ നിലയിൽ ജീവൻ നഷ്ടപ്പെട്ട തങ്ങളുടെ സഹപ്രവർത്തകയോടുള്ള ഐക്യദാർഢ്യം മാത്രമല്ല, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾക്കെതിരായ ഡോക്ടർമാരുടെ രോഷവും അവരുടെ തിക്താനുഭവങ്ങളും പ്രതിഫലിപ്പിക്കുന്നതാണ്.

ആർ ജി കാർ കേസിൽ സുപ്രീം കോടതി സ്വമേധയാ നോട്ടീസ് നൽകിയിരിക്കെ, ഉചിതമായ നിയമനിർമ്മാണത്തിൻ്റെ വിഷയം കേന്ദ്ര സർക്കാരിൻ്റെ അധികാരപരിധിയിലാണ്.നീതിന്യായ പ്രക്രിയകളെ അട്ടിമറിക്കാനും ചോദ്യങ്ങൾ ഉന്നയിക്കാൻ ധൈര്യപ്പെടുന്ന എല്ലാവരെയും ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാനുമുള്ള ബംഗാളിലെ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ പുതിയ തെളിവുകൾ ഓരോ ദിവസവും പുറത്തു വന്നു കൊണ്ടുമിരിക്കുന്നു. തുടക്കം മുതൽ തന്നെ ഈ കേസിൽ വസ്തുതകൾ മൂടി വയ്ക്കാനുള്ള ഗൂഢ ശ്രമങ്ങൾ നടക്കുന്നുവെന്ന പൊതുജനാഭിപ്രായം ശക്തമാണ്. മുഖ്യമന്ത്രിയിലും സർക്കാരിലും വിശ്വാസമില്ലെന്ന ഇരയുടെ പിതാവിൻ്റെ പ്രസ്താവന, ഈ അവസ്ഥയുടെ യാഥാർത്ഥ്യവും ഗൗരവവും പ്രകടമാക്കുന്നു.

ആരോഗ്യ രംഗത്തെ ജീവനക്കാരുടെ സംരക്ഷണത്തിനായി സമഗ്രമായ നിയമനിർമ്മാണം എന്ന ആവശ്യത്തോട് അടിയന്തരമായി പ്രതികരിക്കുന്നതിനു പകരം, പ്രശ്നം പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള തണുപ്പൻ നീക്കമാണ് മോഡി സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത് എന്നത് ദൗർഭാഗ്യകരമാണ്.ആരോഗ്യരംഗത്തെ മുഴുവൻ കൂട്ടായ്മകളുമായി കൂടിയാലോചിച്ച് കാലതാമസമില്ലാതെ നിയമം കൊണ്ടുവരികയാണ് വേണ്ടത്.

ഇത്തരമൊരു ക്രൂരമായ കുറ്റകൃത്യം സാധ്യമാക്കിയ ക്രിമിനൽ ബന്ധം മറച്ചുവെക്കാനും ഉത്തരവാദികളെ സംരക്ഷിക്കാനുമുള്ള പശ്ചിമ ബംഗാൾ സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങളെ അതിശക്തമായി അപലപിക്കുന്നു. അതിക്രൂരമായ പീഡനത്തിന് വിധേയയായ ഇരയ്ക്കും കുടുംബത്തിനും നീതി ലഭ്യമാക്കിക്കൊണ്ട് ഈ വിഷയത്തിൽ ഉചിതമായ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം.

സിപിഐ എം പോളിറ്റ് ബ്യൂറോ

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.