Skip to main content

എൽഡിഎഫ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എസ്ഡിപിഐയും, ജമാഅത്തെ ഇസ്ലാമിയുമായും ചേർന്ന് ഭരിക്കുകയാണെന്ന പ്രചരണം വസ്തു‌തകൾക്ക് നിരക്കുന്നതല്ല

എൽഡിഎഫ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എസ്ഡിപിഐയും, ജമാഅത്തെ ഇസ്ലാമിയുമായും ചേർന്ന് ഭരിക്കുകയാണെന്ന പ്രചരണം വസ്തു‌തകൾക്ക് നിരക്കുന്നതല്ല.

മലയാള മനോരമ ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്തകൾക്ക് യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ല. പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫിന് 10 ഉം, യുഡിഎഫിന് 8 ഉം അംഗങ്ങളാണുള്ളത്. മറ്റ് രാഷ്ട്രീയ കക്ഷികൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. വൈസ് പ്രസിഡന്റ് മരണപ്പെട്ടതിനെത്തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലും എൽഡിഎഫ് 9 വോട്ട് നിലനിർത്തുകയാണുണ്ടായത്. എസ്ഡിപിഐ ആവട്ടെ ഒറ്റയ്ക്ക് മത്സരിച്ച് 3 വോട്ട് നേടുന്ന നിലയാണുണ്ടായത്.

തിരുവനന്തപുരത്തെ നഗരൂർ ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച് വന്ന വാർത്തയും സമാനമായതാണ്. എൽഡിഎഫിന് 7 അംഗങ്ങളും, യുഡിഎഫിന് 6 അംഗങ്ങളുമാണുള്ളത്. ബിജെപിക്ക് 2 ഉം, എസ്ഡിപിഐക്ക് 1 ഉം അംഗമാണുള്ളത്. സ്വതന്ത്രന്റെ പിന്തുണയോടെ എൽഡിഎഫ് ഭരണത്തിൽ വന്നു. വൈസ് പ്രസിഡന്റായ സ്വതന്ത്രൻ ഒരു കേസിൽപ്പെട്ടതിനെ തുടർന്ന് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. കോൺഗ്രസ് അംഗങ്ങൾ വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് അനുകുലമായി വോട്ട് ചെയ്‌തു. എസ്ഡിപിഐ പിന്തുണയില്ലെങ്കിലും അവിശ്വാസം പാസാകുമായിരുന്നു. വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത‌ ഒരാൾ പിന്നീട് വൈസ് പ്രസിഡന്റാവുകയും ചെയ്‌തു. ഈ യോഗത്തിലാവട്ടെ എസ്ഡിപിഐയുടെ അംഗം പങ്കെടുത്തിരുന്നുമില്ല.

പത്തനംതിട്ട മുൻസിപ്പാലിറ്റിയിലെ ചെയർമാൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 3 സ്വതന്ത്ര കൗൺസിലർമാർ വോട്ട് ചെയ്‌തു. എസ്ഡിപിഐയിലെ മൂന്ന് പേർ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയാണ് ഉണ്ടായത്. അല്ലാതെ അവരുടെ വോട്ടുകൊണ്ട് എൽഡിഎഫ് വിജയിക്കുകയല്ല ഉണ്ടായത്.

പത്തനംതിട്ടയിലെ കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ എസ്ഡിപിഐ ആവശ്യപ്പെടാതെ എൽഡിഎഫിന് പിന്തുണ നൽകി. ഇത് കാരണം രണ്ട് തവണ എൽഡിഎഫ് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചു. മൂന്നാമത് തെരഞ്ഞെടുപ്പ് വന്ന അവസരത്തിൽ വീണ്ടും രാജിവെച്ചാൽ എതിരായി നിന്ന ബിജെപി സ്ഥാനാർത്ഥി വിജയിക്കുമെന്ന് തൃശ്ശൂർ ജില്ലയിലെ ആവണിശ്ശേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ബിജെപി അധികാരത്തിൽ വരുമെന്നത് കണക്കിലെടുത്ത് രാജിവെക്കാതിരുന്നത്. വസ്‌തുതകൾ ഇതായിരിക്കെ കിട്ടുന്നതെന്തും വളച്ചൊടിച്ച് പാർടിക്കെതിരെ തിരിച്ചുവിടാനുള്ള ഗൂഢമായ തന്ത്രമാണ് ഇതിലൂടെ യുഡിഎഫ് നടത്തിയിട്ടുള്ളത്.

കേന്ദ്രത്തിൻ്റെ ശക്തമായ സാമ്പത്തിക ഉപരോധം ഉൾപ്പെടെയുള്ളവ നാടിന്റെ വികസന മുന്നേറ്റത്തിന് തടസ്സമുണ്ടാക്കുന്നുണ്ടെങ്കിലും അതെല്ലാം ഉൾക്കൊണ്ട് ജനങ്ങൾ എൽഡിഎഫ് സർക്കാരിന് പിന്തുണ നൽകുന്ന സ്ഥിതിയുണ്ട്. ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ അതാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ലോക‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ സിപിഐ എം തകരുകയാണെന്ന് പ്രചരിപ്പിച്ച മനോരമ പോലുള്ള മാധ്യമങ്ങൾക്ക് മനപ്രയാസമുണ്ടാക്കുന്നതാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം.

എൽഡിഎഫിനെ ദുർബലുപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മലയാള മനോരമ നടത്തുന്ന ഇത്തരം പ്രചാരവേലകളെ ജനങ്ങൾ തിരിച്ചറിയണം. നിയമവിദഗ്ദരുമായി ആലോചിച്ച് ഇത്തരം വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടികളുൾപ്പെടെ ആലോചിക്കും.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.