Skip to main content

ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിന്‌ സുരക്ഷ ഉറപ്പുവരുത്തുക

ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിന്‌ സുരക്ഷ ഉറപ്പുവരുത്തുക. ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും മറ്റ്‌ ന്യൂനപക്ഷങ്ങളുടേയും അവസ്ഥ ആശങ്കാജനകമായി തുടരുകയാണ്. ഇക്കാര്യത്തിൽ ബംഗ്ലാദേശിലെ താൽക്കാലിക സർക്കാർ എത്രയും പെട്ടന്ന്‌ നടപടികളെടുക്കണം.

ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും മറ്റ്‌ ന്യൂനപക്ഷങ്ങളുടേയും അവസ്ഥ ആശങ്കാജനകമായി തുടരുകയാണ്‌. അവരുടെ സുരക്ഷയെ ബാധിക്കുന്ന നിരവധി സംഭവവികാസങ്ങൾ അവിടെ നടക്കുന്നുണ്ട്‌. ഒരു വിഭാഗം വർഗീയ വിഭജനത്തിന്‌ വേണ്ടി ശ്രമിക്കുമ്പോഴും ബംഗ്ലാദേശിലെ ഭരണാധികാരികൾ ഇതുവരെ കൃത്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറായിട്ടില്ല. രാജ്യത്തെ സമാധനാത്തിനും ഐക്യത്തിനും വേണ്ടി ബംഗ്ലാദേശ്‌ താൽക്കാലിക സർക്കാർ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

ബംഗ്ലാദേശ്‌ വിഷയത്തിൽ ഇന്ത്യയിലെ ഹിന്ദുത്വ വർഗീയ വാദികൾ വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്‌. രാജ്യത്തെ ന്യൂനപക്ഷങ്ങളെയും മുസ്ലീങ്ങളെയും ആക്രമിക്കുന്ന വർഗീയവാദികളുടെ ബംഗ്ലാദേശിനെ ചൊല്ലിയുള്ള വേവലാതി സദുദ്ദേശപരമല്ല. വർഗീയതയെ അടിസ്ഥാനമാക്കിയുള്ള രാഷ്‌ട്രീയം ബംഗ്ലാദേശിനായാലും ഇന്ത്യക്കായാലും ദോഷകരമാണ്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.