ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. എന്നാൽ വിഷയത്തില്‍ പ്രകോപനപരമായ പ്രചാരണത്തിലൂടെ വികാരം ആളിക്കത്തിക്കാന്‍ ബിജെപി - ആര്‍എസ്എസ് എന്നിവ ഉൾപ്പെടെയുള്ള തീവ്ര ഹിന്ദുത്വ സംഘടനകള്‍ ശ്രമിക്കുകയാണ്. ഇത്തരം സമീപനങ്ങള്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങളെ സഹായിക്കില്ല.
ആരാധനാലയങ്ങളുടെ നിയമത്തെ മറികടന്നുളള കോടതി വിധികളില്‍ സുപ്രീംകോടതി ഇടപെടണം. സര്‍വ്വേ നടത്താനുളള കീഴ്‌ക്കോടതി വിധികള്‍ റദ്ദാക്കാന്‍ സുപ്രീംകോടതി ഇടപെടണം. മുസ്ലീം പളളികള്‍ പുരാതന ക്ഷേത്രങ്ങളാണെന്ന വാദവുമായി നിരവധി ഹര്‍ജികള്‍ വന്നത് ആശങ്കപ്പെടുത്തുന്നതാണ്.