ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറെ അവഹേളിച്ച ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണം. അമിത് ഷായുടെ പരാമർശം രാജ്യമാസകലമുള്ള ജനവികാരത്തെ മുറിവേൽപ്പിക്കുന്നതാണ്. ഈ പരാമർശത്തെ അപലപിക്കുന്നു. ഭരണഘടനാ ചർച്ചയിൽ തന്നെ ഭരണഘടയുടെ ശില്പിയായ അംബേദ്കറിനെതിരെ അമിത് ഷാ നടത്തിയ പരാമർശം അദ്ദേഹത്തിന്റെ മനുവാദ മനോഭാവം പുറത്തുകൊണ്ടുവരുന്നതാണ്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അമിത്ഷായ്ക്ക് നൽകിയ പിന്തുണ മനസാക്ഷിക്ക് നിരക്കാത്തതാണ്. ആഭ്യന്തരമന്ത്രിയായി തുടരാൻ അമിത്ഷായ്ക്ക് അവകാശമില്ല.