വഖഫ് നിയമഭേദഗതി ബിൽ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയിൽ (ജെപിസി) നിന്ന് 10 പ്രതിപക്ഷാംഗങ്ങളെ സസ്പെൻഡ് ചെയ്ത കമ്മിറ്റി ചെയർമാന്റെ നടപടി അതിരുകടന്ന താൻപോരിമയാണ്. കേന്ദ്ര സർക്കാരിൻ്റെ നിലപാടുകളെ എതിർക്കുന്ന പ്രതിപക്ഷ പാർടികളിൽപ്പെട്ട എല്ലാ ജെപിസി അംഗങ്ങളെയും ഏകപക്ഷീയമായി സസ്‌പെൻഡ് ചെയ്യുകയാണ് കമ്മിറ്റി ചെയർമാൻ ചെയ്തത്. ഈ നീക്കം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും പാർലമെന്ററി സംവിധാനത്തെ തകർക്കുന്നതുമാണ്. ജനാധിപത്യത്തെയും പാർലമെൻ്റിൻ്റെ പരമാധികാരത്തെയും വിലമതിക്കുന്നവരെല്ലാം എൻഡിഎ സർക്കാരിൻ്റെ ഇത്തരം നടപടികളെ ചെറുത്തു തോൽപ്പിക്കാൻ ഒറ്റക്കെട്ടായി അണിനിരക്കണം.
