Skip to main content

ഇസ്രായേലിന്റെ കൂട്ടക്കുരുതി അവസാനിപ്പിക്കുക

ഒറ്റ ദിവസംകൊണ്ട് കുട്ടികളും സ്ത്രീകളുമടക്കമുള്ള 400 പേരെ കൂട്ടക്കൊല ചെയ്ത ഇസ്രായേലിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. വിദ്വേഷം അവസാനിപ്പിച്ച് സമാധാനം പുലരുന്നതിനായി തുടങ്ങിവച്ച രണ്ടാമത് വെടിനിർത്തൽ കരാറിൽ നിന്നും ഇസ്രായേൽ പിന്നോട്ടുപോകുന്ന കാഴ്ചയാണ് ഈ കുറ്റകരമായ പ്രവൃത്തിയിലൂടെ ഇസ്രയേൽ നടത്തിയത്.

മാർച്ച് രണ്ട് മുതൽ ​ഗാസയിലേക്കുള്ള അവശ്യവസ്തുക്കളായ ഭക്ഷണം, ഇന്ധനം, വെള്ളം, മരുന്ന് എന്നിവയെല്ലാം അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അക്രമം. ​ഇസ്രയേൽ അതിക്രമം കണ്ടില്ലെന്ന് നടിക്കുന്ന ട്രംപ് ഭരണകൂടം ​ഗാസയെ തകർത്ത് തരിപ്പണമാക്കി പട്ടിണിക്കിടാനാണ് ശ്രമിക്കുന്നത്. ഇസ്രയേൽ ഉ‌ടനടി സെെനിക നീക്കങ്ങൾ അവസാനിപ്പിച്ച് രണ്ടാം ഘട്ട വെടിനിർത്തൽ തുടരണം. സമാധാനമാഗ്രഹിക്കുന്ന ലോകത്തെ മുഴുവൻ പേരും പ്രതീക്ഷിക്കുന്നത് ഇതാണ്. ഇസ്രായേൽ അതിക്രമത്തിനെതിരെ മോദി സർക്കാർ ശക്തമായി രം​​ഗത്തുവരണം. ​ഗാസയിലെ മുഴുവൻ മനുഷ്യരും കൂട്ടക്കുരുതിക്കും പട്ടിണിക്കും വിധേയരാകവെ ഇനിയും മോദി സർക്കാരിന് നിശബ്ദമായിരിക്കാൻ സാധിക്കുകയില്ല.

എല്ലാ പാർടി ഘടകങ്ങളും ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും. എത്രയും പെട്ടെന്ന് വെടിനിർത്തലിലൂടെ പ്രദേശത്ത് സമാധാനം കൊണ്ടുവരണം.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.