ഭരണഘടനയിലെ ഫെഡറൽ തത്വങ്ങൾ ലംഘിച്ചുകൊണ്ട് പ്രവർത്തിക്കുന്ന നിരവധി ഗവർണർമാരുടെ നടപടികൾക്കെതിരെ വന്ന ചരിത്രപരമായ വിധിയാണ് തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഗവർണർ തടഞ്ഞുവച്ച പത്ത് ബില്ലുകൾ നിയമങ്ങളായി മാറിയെന്ന് കോടതി പ്രഖ്യാപിച്ചു.
ഗവർണറുടെ നടപടികൾ നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നാണ് സുപ്രീം കോടതി വിലയിരുത്തിയത്. ബില്ലുകൾ നിയമസഭ പാസാക്കിക്കഴിഞ്ഞാൽ വിഷയത്തിൽ ഗവർണർ നടപടിയെടുക്കേണ്ട സമയപരിധിയും കോടതി നിശ്ചയിച്ചിട്ടുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനയിലെ ഫെഡറൽ തത്വങ്ങൾ ലംഘിച്ചുകൊണ്ട് പ്രവർത്തിക്കുന്ന നിരവധി ഗവർണർമാരുടെ നടപടികൾക്കെതിരെ വന്ന ചരിത്രപരമായ വിധിയാണിത്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ ഗവർണർമാർ ബില്ലുകൾ പാസാക്കാതെയിരുന്നിട്ടുണ്ട്. സംസ്ഥാന നിയമസഭകൾ പാസാക്കിയ നിയമങ്ങൾക്ക് അംഗീകാരം നൽകുന്നത് തടഞ്ഞ ഗവർണർമാക്കും സംസ്ഥാനങ്ങൾക്കും ഈ വിധി ഇനി ഒരു മാതൃകയാകും. ഭരണഘടനയിലെ ഫെഡറൽ തത്വങ്ങൾ ശക്തിപ്പെടുത്താൻ സഹായിക്കുന്ന വിധിയെ സിപിഐ എം സ്വാഗതം ചെയ്യുന്നു. സ്വേച്ഛാധിപത്യത്തിനെതിരെയും സംസ്ഥാന ഗവൺമെന്റുകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പോരാട്ടത്തെ ഈ സുപ്രീം കോടതി വിധി ശക്തിപ്പെടുത്തും.
