തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷയുടെ അഭാവമുൾപ്പെടെ ആക്രമണത്തിന്റെ എല്ലാ കോണുകളും അന്വേഷിക്കേണ്ടത് കേന്ദ്രത്തിന്റെ കടമയാണ്. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
ഈ ഭീകരമായ കുറ്റകൃത്യം ചെയ്തവരെ പിടികൂടി ശിക്ഷിക്കണം. പൊലീസും സുരക്ഷാ സേനയും കേന്ദ്ര സർക്കാരിന്റെ കീഴിലാണ്. ഈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ കേന്ദ്ര സർക്കാർ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്. കുറ്റകൃത്യം ചെയ്തവർ രാജ്യത്തിന്റെയും പ്രത്യേകിച്ച് കശ്മീരിലെ ജനങ്ങളുടെയും ശത്രുക്കളാണ്. തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷയുടെ അഭാവം ഉൾപ്പെടെ ആക്രമണത്തിന്റെ എല്ലാ കോണുകളും അന്വേഷിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ കടമയാണ്. തീവ്ര മതമൗലികവാദ ശക്തികൾക്കെതിരായ ഈ ദുരന്തവേളയിൽ ഇന്ത്യയിലെ ജനങ്ങളോടൊപ്പം സിപിഐ എം ഒറ്റക്കെട്ടായി നിലകൊള്ളുന്നു.
