Skip to main content

പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ രാജ്യത്ത്‌ ഭിന്നിപ്പ്‌ സൃഷ്ടിക്കാനുള്ള നീക്കങ്ങൾ അമർച്ച ചെയ്യണം

ഭീരുത്വപരമായ പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ രാജ്യത്ത്‌ ഭിന്നിപ്പ്‌ സൃഷ്ടിക്കാനുള്ള നീക്കങ്ങൾ അമർച്ചചെയ്യണം. ഭീകരതയ്‌ക്കെതിരെ രാജ്യമാകെ ഒന്നിച്ച്‌ നിൽക്കുമ്പോഴാണ്‌ ജമ്മു കശ്‌മീരിൽനിന്നുള്ള വിദ്യാർഥികളെയും വ്യാപാരികളെയും ഉത്തരാണ്ഡ്‌, ഉത്തർപ്രദേശ്‌, മഹാരാഷ്‌ട്ര തുടങ്ങി സംസ്ഥാനങ്ങളിൽ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ വരുന്നത്‌. ഡറാഡൂണിൽ വർഗീയ സംഘടനയുടെ ഭീഷണിയും അന്ത്യശാസനവും കാരണം കശ്‌മീരി വിദ്യാർഥികൾക്ക്‌ വീട്‌ വിട്ട്‌ പോകേണ്ടിവന്നു.

കശ്‌മീരികൾക്കും ന്യൂനപക്ഷസമുദായത്തിനും എതിരായി സമൂഹമാധ്യമങ്ങൾ വഴി കുപ്രചാരണവും നടക്കുന്നു. ഭീകരസംഘടനയെ തള്ളിപ്പറഞ്ഞും പ്രതിഷേധിച്ചും അപലപിച്ചും കശ്‌മീരികൾ ഒരേ സ്വരത്തിൽ രംഗത്തുവന്നത്‌ രാജ്യം കണ്ടതാണ്‌. ഭീകരരുടെ അജൻഡയെ സഹായിക്കാനേ കുപ്രചാരണങ്ങൾ ‌വഴിയൊരുക്കൂ. വിനാശകരമായ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ അധികൃതർ കർശന നടപടി എടുക്കണം. ജനങ്ങളുടെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവരോട്‌ ദാക്ഷിണ്യം കാണിക്കരുത്‌.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.