ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള സിപിഐ എം പോളിറ്റ് ബ്യൂറോ പ്രസ്താവന
_________________
പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും ഭീകരവാദ ക്യാമ്പുകൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സായുധ സേന ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ഈ നടപടികൾക്കൊപ്പം പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായവരെ കൈമാറാനും ഭീകരവാദ ക്യാമ്പുകളൊന്നും പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും കേന്ദ്രസർക്കാർ പാകിസ്ഥാനുമേൽ സമ്മർദ്ദം തുടരണം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണം.
