Skip to main content

വിചാരണ കൂടാതെ ജയിലിൽ കിടക്കുന്ന ഉമർ ഖാലിദ്‌, ഷർജിൽ ഇമാം എന്നിവരടക്കം 10 പേർക്ക്‌ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിയെ അപലപിക്കുന്നു

അഞ്ച്‌ വർഷമായി വിചാരണ കൂടാതെ ജയിലിൽ കിടക്കുന്ന ഉമർ ഖാലിദ്‌, ഷർജിൽ ഇമാം എന്നിവരടക്കം 10 പേർക്ക്‌ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിയെ അപലപിക്കുന്നു. 2020ലെ ഡൽഹി വർഗീയ കലാപത്തിനു പിന്നിൽ ‘ഗൂഢാലോചന’ ആരോപിച്ച്‌ കിരാതമായ യുഎപിഎ ചുമത്തിയാണ്‌ ഇവരെ ജയിലിൽ അടച്ചിരിക്കുന്നത്‌.

അഞ്ച്‌ വർഷത്തിൽ അഞ്ചാം തവണയാണ്‌ ഇവരുടെ ജാമ്യാപേക്ഷ തള്ളുന്നത്‌. ഇത്രയും കാലമായിട്ടും ഇവർക്കെതിരെ കുറ്റപത്രം ചുമത്തിയിട്ടില്ല. അപൂർവ സാഹചര്യത്തിൽ ഒഴികെ ജാമ്യം അനുവദിക്കലാണ്‌ സ്വാഭാവിക നീതിയെന്ന ചട്ടത്തിന്റെ ലംഘനവും നീതിനിർവഹണത്തെ അപഹാസ്യമാക്കുന്നതുമാണ്‌ ഡൽഹി കോടതി വിധി.

ഡൽഹി കലാപത്തിന്‌ തിരി കൊളുത്തിയ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കളായ കപിൽ മിശ്രയും അനുരാഗ്‌ താക്കൂറും സ്വതന്ത്രരായി വിഹരിക്കുന്പോഴാണ്‌ തെളിവൊന്നും ഹാജരാക്കാതെ ഇ‍ൗ യുവാക്കളെ കൽത്തുറുങ്കിൽ പാർപ്പിച്ചിരിക്കുന്നത്‌. മാലേഗാവ്‌ ബോംബ്‌ സ്‌ഫോടനക്കേസിൽ പ്രഗ്യ സിങ്‌, കേണൽ പ്രസാദ്‌ പുരോഹിത്‌ എന്നിവർ ഉൾപ്പടെയുള്ള പ്രതികളെ വിട്ടയക്കുകയും ചെയ്‌തു. അതേസമയം ഉമർ ഖാലിദും മറ്റും ജയിലിൽ കിടക്കുകയാണ്‌.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.