Skip to main content

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷികം ഒക്ടോബർ ഒന്നിന് ആചരിക്കാൻ പാർടി ഘടകങ്ങളോടും പ്രവർത്തകരോടും ആഹ്വാനം ചെയ്യുന്നു

സിപിഐ എം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷികം ഒക്ടോബർ ഒന്നിന് ആചരിക്കാൻ പാർടി ഘടകങ്ങളോടും പ്രവർത്തകരോടും ആഹ്വാനം ചെയ്യുന്നു. പതാക ഉയർത്തിയും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചും ദിനാചരണം സംഘടിപ്പിക്കണം.

മന്ത്രി, എംഎൽഎ, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ നിലകളിലെല്ലാം തളിങ്ങിയ കോടിയേരിയുടെ വേർപാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം ചെറുതല്ല. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃനിരയിൽ എത്തിയ അദ്ദേഹം അതുല്യനായ സംഘാടകനും വാഗ്മിയുമായിരുന്നു. പാർടി പ്രവർത്തകരുമായും ബഹുജനങ്ങളുമായും ഹൃദയബന്ധം സ്ഥാപിച്ചുള്ള പ്രവർത്തനമായിരുന്നു. എൽഡിഎഫിനെ കെട്ടുറപ്പോടെ നയിക്കുന്നതിലും അനുപമമായ മാതൃക കാട്ടി.

ജനങ്ങളോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ച്‌, എൽഡിഎഫ്‌ സർക്കാർ പത്താംവർഷത്തിലാണ്‌. വികസനപാതയിൽ അതിവേഗം കുതിക്കുന്ന സർക്കാരിന് ജനങ്ങളുടെ നിർലോഭമായ പിന്തുണയുണ്ട്. അതിൽ വിറളിപൂണ്ട്‌ യുഡിഎഫും ബിജെപിയും സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്‌. കേന്ദ്രത്തിലെ ബിജെപി സർക്കാരാകട്ടെ ഫെഡറൽ തത്വങ്ങളെല്ലാം ലംഘിച്ചാണ് കേരളത്തോട് പെരുമാറുന്നത്. പരമാവധി ബുദ്ധിമുട്ടിച്ചും സാമ്പത്തികമായി ഞെരുക്കിയും വികസനം തടയാനാണ് നീക്കം. സാധാരണക്കാരെ മറന്ന കേന്ദ്രഭരണത്തിനെതിരെ ശക്തമായ ജനകീയ ചെറുത്തുനിൽപ്പുകൾ ഉയർന്നുവരണം. ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് കോടിയേരിയുടെ ഓർമകൾ കരുത്താകും.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവും സാംസ്കാരിക സാമൂഹിക പ്രവർത്തകനുമായ ഇ ദാമോദരൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവും സാംസ്കാരിക സാമൂഹിക പ്രവർത്തകനുമായ ഇ ദാമോദരൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

സഖാവ് പുഷ്പന്‌ മരണമില്ല, കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്റെ വേർപാടിന് ഇന്നേക്ക് ഒരു വർഷം

സഖാവ് പുഷ്പന്‌ മരണമില്ല. കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്റെ വേർപാടിന് ഇന്നേക്ക് ഒരു വർഷം. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ്‌ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ മരണത്തിന് കീഴടങ്ങിയത്‌.

തമിഴ്നാട്ടിൽ ഉണ്ടായ ദുരന്തത്തിൽ മുഖ്യമന്ത്രി സ. പിണറായി വിജയന്റെ നിർദേശാനുസരണം തമിഴ്നാട് ആരോഗ്യമന്ത്രി ശ്രീ. മാ സുബ്രഹ്മണ്യത്തെ ഫോണിൽ വിളിച്ചു, കേരളത്തിന്റെ പിന്തുണ ഉറപ്പു നൽകി

സ. വീണ ജോർജ്

തമിഴ്നാട്ടിൽ ഉണ്ടായ ദുരന്തത്തിൽ മുഖ്യമന്ത്രി സ. പിണറായി വിജയന്റെ നിർദേശാനുസരണം തമിഴ്നാട് ആരോഗ്യമന്ത്രി ശ്രീ. മാ സുബ്രഹ്മണ്യത്തെ ഫോണിൽ വിളിച്ചു. കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ ടീമിനെ ആവശ്യമെങ്കിൽ കരൂരിലേക്ക് അയക്കുന്നതിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് എന്ന് അദ്ദേഹത്തെ അറിയിച്ചു.

കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യധികം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യധികം വേദനാജനകമാണ്. മരണങ്ങളിൽ അനുശോചനം അറിയിക്കുകയും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.