Skip to main content

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

രാഷ്ട്രീയ താത്‌പര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കലാണ്‌ ലൈഫ്‌ മിഷനെതിരെ കേസെടുത്ത സി.ബി.ഐ നടപടിയെന്ന സി.പി.ഐ (എം) നിലപാട്‌ സാധൂകരിക്കുന്നതാണ്‌ ഹൈക്കോടതി വിധി. ലൈഫ്‌മിഷന്‍ വിദേശ ഫണ്ട്‌ സ്വീകരിച്ചിട്ടില്ലെന്ന്‌ ആധികാരികമായി ഹൈക്കോടതി വിധി വ്യക്തമാക്കി. വിദേശ ഫണ്ട്‌ സ്വീകരിക്കുന്നതില്‍ നിന്നും നിയമപ്രകാരം വിലക്കപ്പെട്ട വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പട്ടികയില്‍ ഉള്‍പ്പെടുന്നതല്ല ലൈഫ്‌ മിഷന്‍ എന്നതും കോടതി വ്യക്തമാക്കിയിട്ടുണ്ട്‌. ഇതെല്ലാം പരിശോധിച്ച്‌ എഫ്‌.സി.ആര്‍.എ നിയമ പ്രകാരം ലൈഫ്‌മിഷനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്‌ നുണ പ്രചാരവേലക്കാര്‍ക്ക്‌ ഏറ്റ തിരിച്ചടി കൂടിയാണ്‌.

നിയമ പ്രശ്‌നങ്ങള്‍ ഉയര്‍ത്താന്‍ കഴിയാതെ സി.ബി.ഐ കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഈ നടപടിക്ക്‌ പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്ന്‌ വ്യക്തമാക്കുന്നു. യു.ഡി.എഫ്‌ നേതാക്കള്‍ ഉള്‍പ്പെട്ട മുന്നൂറോളം കോടി രൂപയുടെ ടൈറ്റാനിയം അഴിമതി കേസ്സില്‍ ഉള്‍പ്പെടെ അന്വേഷണം ആരംഭിക്കാത്ത സി.ബി.ഐ ആണ്‌ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കോണ്‍ഗ്രസ്‌ എം.എല്‍.എ യുടെ പരാതി കിട്ടിയ ഉടന്‍ കോടതിയില്‍ എഫ്‌.ഐ.ആര്‍ സമര്‍പ്പിച്ചത്‌. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്ന ഇത്തരം രീതിയ്‌ക്കെതിരെ ശക്തമായ ജനവികാരം ഉയരേണ്ടതുണ്ടെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സമഗ്രവികസനം സാമൂഹ്യ ഐക്യത്തിലൂടെ

കെ രാധാകൃഷ്ണൻ

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലിയും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും ആഘോഷിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സാമൂഹ്യഐക്യദാർഢ്യ പക്ഷാചരണം. ‘സമഗ്രവികസനം സാമൂഹ്യ ഐക്യത്തിലൂടെ' എന്ന മുദ്രാവാക്യത്തിലൂന്നിയാണ് പക്ഷാചരണ പരിപാടികൾ കേരളത്തിലെങ്ങും സംഘടിപ്പിച്ചത്.

ആസ്തി വിൽപ്പനയുടെ ഉള്ളറകൾ

കെ എൻ ബാലഗോപാൽ

‘ആസ്തിവിൽപ്പനയിലൂടെ സ്വകാര്യമേഖലയിൽനിന്നുള്ള നിക്ഷേപം പ്രയോജനപ്പെടുത്തി അടിസ്ഥാന വികസനത്തിനാവശ്യമായ ധനം സമാഹരിക്കുക എന്നതാണ് ആസ്തിവിൽപ്പന നയത്തിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് ആവശ്യമാണ്.

വിടവാങ്ങിയത് ധീരപോരാളി

എം എ ബേബി

സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറിയും പാർടി കേന്ദ്ര കമ്മിറ്റി അംഗവുമായ ഗൗതം ദാസിന്റെ അപ്രതീക്ഷിതവും അകാലികവുമായ നിര്യാണം ഏറെ വേദനാജനകമാണ്‌. കോവിഡ് ബാധിച്ച് കൊൽക്കത്തയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

ചരിത്രം തിരുത്തിക്കുറിച്ച സഭ

കെ രാധാകൃഷ്ണൻ

കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി തുടർ ഭരണത്തിന്റെ പുത്തൻ അധ്യായം എഴുതിച്ചേർത്തുകൊണ്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് 2021 മെയ് 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്.