Skip to main content

എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

പെട്രോളിയം, പാചകവാതകം വിലവര്‍ധനവിനെതിരെ ആറിന്‌ എല്‍.ഡി.എഫ്‌ പ്രതിഷേധ സംഗമം വിജയിപ്പിക്കുക.

പാചകവാതകം, പെട്രോള്‍ വിലക്കയറ്റത്തിനെതിരെ ഫെബ്രുവരി ആറിന്‌ നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം നടത്താന്‍ എല്‍.ഡി.എഫ്‌ തീരുമാനിച്ചിട്ടുണ്ട്‌. ഇന്ധനവില നിത്യേന കൂട്ടിയും പാചകവാതക വില മാസം തോറും വര്‍ദ്ധിപ്പിച്ചും കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്‌. രാജ്യാന്തര വിപണിയില്‍ ക്രൂഡ്‌ ഓയിലിന്‌ വില കുറയുമ്പോള്‍ രാജ്യത്ത്‌ വില കൂട്ടി നടത്തുന്ന പകല്‍ക്കൊള്ള ജനങ്ങളോടുള്ള ക്രൂരതയാണെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു.

ജനതയെ ശത്രുപക്ഷത്ത്‌ നിര്‍ത്തുന്ന ഒരു സര്‍ക്കാരിന്‌ മാത്രമേ ഇത്തരം കണ്ണില്‍ച്ചോരയില്ലാത്ത നടപടിക്ക്‌ കഴിയുകയുള്ളൂ.

കോവിഡിന്റെയും മറ്റും പശ്ചാത്തലത്തില്‍ ജീവിതം തള്ളിനീക്കാന്‍ പാടുപെടുമ്പോള്‍ ഒരിഞ്ചും മുന്നോട്ടുപോകാന്‍ അനുവദിക്കുകയില്ലെന്ന നിഷ്‌ഠൂരതയാണ്‌ മോദി സര്‍ക്കാരിന്റേത്‌. പെട്രോള്‍, ഡീസല്‍ വിലയില്‍ കേന്ദ്ര ബജറ്റില്‍ ഇളവ്‌ പ്രതീക്ഷിച്ചെങ്കിലും കരുണകാട്ടാന്‍ കേന്ദ്രം തയ്യാറായില്ല. 2021-ല്‍ 35 ദിവസത്തിനുള്ളില്‍ എട്ടുതവണ ഇന്ധനവില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‌ കുത്തനെ വില വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ 25 രൂപയാണ്‌ കൂട്ടിയത്‌. കഴിഞ്ഞ മാസവും ഇതേനിരക്കില്‍ വില വര്‍ദ്ധിപ്പിച്ചു. മാസം തോറും നടത്തുന്ന ഈ വിലവര്‍ദ്ധനവ്‌ കുടുംബ ബജറ്റ്‌ തകര്‍ക്കും.

ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ കേരള ജനത മുന്നോട്ടുവരണം. ആറിന്‌ നടക്കുന്ന പ്രതിഷേധ സംഗമം വിജയിപ്പിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ അഭ്യര്‍ത്ഥിച്ചു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സമഗ്രവികസനം സാമൂഹ്യ ഐക്യത്തിലൂടെ

കെ രാധാകൃഷ്ണൻ

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലിയും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും ആഘോഷിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സാമൂഹ്യഐക്യദാർഢ്യ പക്ഷാചരണം. ‘സമഗ്രവികസനം സാമൂഹ്യ ഐക്യത്തിലൂടെ' എന്ന മുദ്രാവാക്യത്തിലൂന്നിയാണ് പക്ഷാചരണ പരിപാടികൾ കേരളത്തിലെങ്ങും സംഘടിപ്പിച്ചത്.

ആസ്തി വിൽപ്പനയുടെ ഉള്ളറകൾ

കെ എൻ ബാലഗോപാൽ

‘ആസ്തിവിൽപ്പനയിലൂടെ സ്വകാര്യമേഖലയിൽനിന്നുള്ള നിക്ഷേപം പ്രയോജനപ്പെടുത്തി അടിസ്ഥാന വികസനത്തിനാവശ്യമായ ധനം സമാഹരിക്കുക എന്നതാണ് ആസ്തിവിൽപ്പന നയത്തിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് ആവശ്യമാണ്.

വിടവാങ്ങിയത് ധീരപോരാളി

എം എ ബേബി

സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറിയും പാർടി കേന്ദ്ര കമ്മിറ്റി അംഗവുമായ ഗൗതം ദാസിന്റെ അപ്രതീക്ഷിതവും അകാലികവുമായ നിര്യാണം ഏറെ വേദനാജനകമാണ്‌. കോവിഡ് ബാധിച്ച് കൊൽക്കത്തയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

ചരിത്രം തിരുത്തിക്കുറിച്ച സഭ

കെ രാധാകൃഷ്ണൻ

കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി തുടർ ഭരണത്തിന്റെ പുത്തൻ അധ്യായം എഴുതിച്ചേർത്തുകൊണ്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് 2021 മെയ് 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്.