Skip to main content

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ മുതലാളിത്ത രാഷ്ട്രങ്ങളാകെ വലയുമ്പോൾ ജനകീയ ബദലുയർത്തി കേരളം ലോകത്തിന് മാതൃകയാവുകയാണ്

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ മുതലാളിത്ത രാഷ്ട്രങ്ങളാകെ വലയുമ്പോൾ ജനകീയ ബദലുയർത്തി കേരളം ലോകത്തിന് മാതൃകയാവുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ 12.01 ശതമാനത്തിന്റെ വർദ്ധനവാണ് കേരളം രേഖപ്പെടുത്തിയത്. ഇത് ദേശീയ ശരാശരിയെക്കാൾ ഏറെ മികച്ചതാണ്. പ്രകൃതി ദുരന്തങ്ങളും കോവിഡും സൃഷ്ടിച്ച പ്രതിസന്ധികളും കേന്ദ്രസർക്കാറിന്റെ കേരളത്തോട് തുടരുന്ന നിസ്സഹകരണവും മറികടന്നാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കേരള സർക്കാർ ഈ കാലയളവിൽ സ്വീകരിച്ച കോവിഡ് പാക്കേജുകളും മറ്റ് സാമ്പത്തിക തുടർനടപടികളും സംസ്ഥാനത്തിന്റെ സാമ്പത്തിക ചലനാത്മകതയ്ക്ക് കരുത്തുപകർന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതത്തിൽ കുറവ് വരുത്തിയും കടമെടുക്കാനുള്ള പരിധി കുറച്ചും കേരളത്തെ തളർത്താനുള്ള സംഘപരിവാർ അജണ്ടകളെ മറികടക്കാൻ കേരളത്തിന് ആത്മവിശ്വാസം നൽകുന്ന നേട്ടമാണിത്. നവലിബറൽ നയങ്ങൾക്കെതിരെയുള്ള ഇടതുപക്ഷ ബദലിന്റെ വിജയമാണ് ഇതിലൂടെ വ്യക്തമാവുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.