കഴിഞ്ഞ രണ്ട് ആഴ്ചയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളോടുള്ള സിപിഐ എം നിലപാട് വ്യക്തമാക്കി പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സംസാരിക്കുന്നു.

കഴിഞ്ഞ രണ്ട് ആഴ്ചയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളോടുള്ള സിപിഐ എം നിലപാട് വ്യക്തമാക്കി പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സംസാരിക്കുന്നു.
സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവും സാംസ്കാരിക സാമൂഹിക പ്രവർത്തകനുമായ ഇ ദാമോദരൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
സഖാവ് പുഷ്പന് മരണമില്ല. കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്റെ വേർപാടിന് ഇന്നേക്ക് ഒരു വർഷം. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ മരണത്തിന് കീഴടങ്ങിയത്.
തമിഴ്നാട്ടിൽ ഉണ്ടായ ദുരന്തത്തിൽ മുഖ്യമന്ത്രി സ. പിണറായി വിജയന്റെ നിർദേശാനുസരണം തമിഴ്നാട് ആരോഗ്യമന്ത്രി ശ്രീ. മാ സുബ്രഹ്മണ്യത്തെ ഫോണിൽ വിളിച്ചു. കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ ടീമിനെ ആവശ്യമെങ്കിൽ കരൂരിലേക്ക് അയക്കുന്നതിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് എന്ന് അദ്ദേഹത്തെ അറിയിച്ചു.
കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യധികം വേദനാജനകമാണ്. മരണങ്ങളിൽ അനുശോചനം അറിയിക്കുകയും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.