Skip to main content

കേന്ദ്ര എജൻസികളെ ഉപയോഗിച്ച് ബിജെപി സർക്കാർ എങ്ങനെയാണ് മറ്റ് സംസ്ഥാന സർക്കാരുകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതെന്ന് കേരളത്തിലെ കോൺഗ്രസുകാർക്കും യുഡിഎഫിനും ഇതുവരെ മനസിലായിട്ടില്ല

കേന്ദ്ര എജൻസികളെ ഉപയോഗിച്ച് ബിജെപി സർക്കാർ എങ്ങിനെയാണ് മറ്റ് സംസ്ഥാന സർക്കാരുകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതെന്ന് കേരളത്തിലെ കോൺഗ്രസ്‌കാർക്കും യുഡിഎഫിനും ഇതുവരെ മനസിലായിട്ടില്ല. ഇന്നലെ കോൺഗ്രസിന്റെ പ്ലിനറി സമ്മേളനത്തിന് പോകാനായി ഡൽഹിയിൽ വിമാനത്തിൽ കേറിയ കോൺഗ്രസ് വക്താവ് പവൻ ഖേരയെ അവിടെ നിന്നും പുറത്താക്കി അറസ്റ്റ് ചെയ്തു. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതുകൊണ്ടുമാത്രമാണ് ജയിലിൽ ആകാതിരുന്നത്. എന്നാൽ ഇതൊന്നും കേരളത്തിലെ കോൺഗ്രസുകാർക്ക് മനസിലാകുന്നില്ല. പ്രതിപക്ഷമില്ലാത്ത ഒരു ഇന്ത്യയാണ് ബിജെപി ആഗ്രഹിക്കുന്നത്. അതിന് എല്ലാ പ്രതിപക്ഷ സ്വരങ്ങളെയും ഇല്ലായ്മ ചെയ്യുവാനാണ് ശ്രമം. അത് സിപഐ എമ്മിനും ഇടതുപാർടികൾക്കും മാത്രമല്ല ബാധകം. കേന്ദ്ര ഏജൻസികളെ അതിനായി ഉപയോഗിക്കുകയാണ്. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന് അത് മനസിലായിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഏതെങ്കിലും കേന്ദ്ര ഏജൻസികൾ വന്നാൽ ഇവിടെ കോൺഗ്രസുകാർക്ക് അത് വലിയ ഇഷ്ടമാണ്. ഒരുതരം അവസരവാദ നിലപാടാണ് യുഡിഎഫ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. ദുരിതാശ്വാസ സഹായം തട്ടിപ്പ് സംബന്ധിച്ച് പഴുതടച്ച അന്വേഷണവും കടുത്ത നടപടിയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറഞ്ഞിട്ടുണ്ട്. എങ്ങിനെയും പണം തട്ടാം എന്നതിന്റെ ഒരുദാഹരണമാണിത്. ഇക്കാര്യത്തിൽ സർക്കാർ തന്നെ കടുത്ത നിലപാട് സ്വീകരിക്കുന്നുണ്ട്.

രണ്ട് വർഗീയ കക്ഷികളായ ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും തമ്മിൽ എന്താണ് ചർച്ച നടത്തിയതെന്ന് വെളിപ്പെടുത്തുകയാണ് വേണ്ടത്. വംശഹത്യക്ക് നേതൃത്വം നൽകുന്ന ആർഎസ്എസുമായി എന്തായിരുന്നു ചർച്ച. എന്താണ് ഇവർ തമ്മിലുള്ള അന്തർധാര. അത് വെളിപ്പെടുത്തണം എന്നാണ് ആവശ്യപ്പെടുന്നത്. ചില പ്രശ്നങ്ങൾ വരുമ്പോൾ സർവ്വ കക്ഷി സമ്മേളനവും അതിന്റെ ഭാഗമായി ഉഭയകക്ഷി ചർച്ചയുമെല്ലാം നടക്കാറുണ്ട്. ഇവിടെ എന്തിനായിരുന്നു ഈ ചർച്ച. വയനാട് മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.