Skip to main content

ജനങ്ങള്‍ക്ക്‌ നല്‍കുന്ന ആനുകൂല്യങ്ങള്‍ രാജ്യത്തിന്‌ ബാധ്യതയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കോര്‍പ്പറേറ്റ്‌ സാമ്പത്തിക നയങ്ങള്‍ക്കുള്ള ആഹ്വാനം

ജനങ്ങള്‍ക്ക്‌ നല്‍കുന്ന ആനുകൂല്യങ്ങള്‍ രാജ്യത്തിന്‌ ബാധ്യതയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കോര്‍പ്പറേറ്റ്‌ സാമ്പത്തിക നയങ്ങള്‍ക്കുള്ള ആഹ്വാനമാണ്.

രാജ്യം എന്നത്‌ ആ നാട്ടിലെ ജനങ്ങളാണെന്ന ബോധ്യമാണ്‌ ഏത്‌ ഭരണാധികാരിയേയും നയിക്കേണ്ടത്‌. ജനക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്നതാണ്‌ ഒരു സര്‍ക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്വം. സാമൂഹ്യവും - സാമ്പത്തികവുമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്‌ പ്രത്യേക പരിഗണന നല്‍കുകയെന്നതും ഏറ്റവും പ്രധാനമാണ്‌. സമത്വമെന്ന ആശയമാവണം ഏത്‌ ഭരണാധികാരിയേയും നയിക്കേണ്ടത്‌. അതില്‍ നിന്നുള്ള പരസ്യമായ പിന്മാറ്റമാണ്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്‌.

അംബാനിക്കും, അദാനിക്കും വേണ്ടി നടപ്പിലാക്കുന്ന നയങ്ങള്‍ രാജ്യത്ത്‌ വന്‍തോതിലുള്ള അസമത്വമാണ്‌ സൃഷ്ടിക്കുന്നത്‌. ഈ അസമത്വം പോലും ജനങ്ങളറിയാതിരിക്കുന്നതിന്‌ കണക്കുകള്‍ പോലും യഥാസമയം പ്രസിദ്ധീകരിക്കാതെ മുന്നോട്ടുപോകുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍. ഇത്തരം നയങ്ങള്‍ക്കെതിരെ എല്ലാ മേഖലയിലും ശക്തമായ പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവരികയാണ്‌. ഈ പ്രക്ഷോഭത്തെ ദുര്‍ബലപ്പെടുത്താനാണ്‌ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ രാജ്യവ്യാപകമായി സൃഷ്ടിക്കുന്നത്‌.

രാജ്യത്തിന്റെ വികസനമെന്നത്‌ കോര്‍പ്പറേറ്റ്‌ വികസനമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. ഇതിനെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരണം.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.