Skip to main content

ഇന്ത്യയെന്ന പേര് മാറ്റാൻ ആർക്കാണ് അവകാശം?

ഭരണഘടനാപരമായി ചർച്ചചെയ്‍ത് തീരുമാനിച്ച രാജ്യത്തിന്റെ പേര് മാറ്റാൻ ആർക്കാണ് അവകാശം.

മോദി സർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷ മേഖലയിൽ ഒരു ‘ഇന്ത്യ’ വന്നിരിക്കുന്നു. ഇതിൽ വെപ്രാളം പൂണ്ടാണ് ആർഎസ്എസ് രാജ്യത്തിന്റെ പേര് മാറ്റാൻ നിർദേശിച്ചത്. പകരം ഭാരത്‌ മതിയെന്നും തീരുമാനിച്ചു. ജനാധിപത്യ രീതിയിൽ ചർച്ച നടത്തിയിട്ടില്ല. ആർഎസ്എസുകാരന്റെ വാക്കുകേട്ട് രാഷ്‍ട്രപതിയും പ്രധാനമന്ത്രിയും ഇത് അംഗീകരിക്കുന്നു. ജനങ്ങളോടും അംഗീകരിക്കാൻ ആവശ്യപ്പെടുകയാണ്.

രാജ്യത്തിന്റെ പേര് മാറ്റാനുള്ള ആർഎസ്എസിന്റെയും കേന്ദ്രസർക്കാരിന്റെയും സ്വേച്ഛാധിപത്യ തീരുമാനത്തെ പ്രതിരോധിക്കണം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌

നൂറ്റിയൊന്ന് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. ദരിദ്ര ചുറ്റുപാടിൽ ജനിച്ച്‌, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട്‌ പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി.

സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന്‌ ആണ് അദ്ദേഹം വേർപിരിഞ്ഞത്.