Skip to main content

വിഴിഞ്ഞം തുറമുഘം, യുഡിഫ് ശ്രമിച്ചത് കോർപ്പറേറ്റ് കച്ചവടത്തിന്

എൽഡിഎഫ്‌ സർക്കാർ യാഥാർഥ്യമാക്കിയ വിഴിഞ്ഞം പദ്ധതി സ്വന്തം അക്കൗണ്ടിലാക്കാനാണ്‌ യുഡിഎഫ്‌ ശ്രമം. പദ്ധതിക്ക്‌ തുടക്കംകുറിച്ചതും പൂർത്തീകരിച്ചതും എൽഡിഎഫ്‌ സർക്കാരാണ്‌. യുഡിഎഫ്‌ ഭരണകാലത്ത്‌ കോർപറേറ്റ്‌ കച്ചവടത്തിനാണ്‌ ശ്രമിച്ചത്‌. പ്രകടനപത്രികയിലുള്ള പദ്ധതികളെല്ലാം യാഥാർഥ്യമാക്കുകയാണ്‌ എൽഡിഎഫ്‌ സർക്കാർ. അതിലൊന്നാണ്‌ വിഴിഞ്ഞം. വി എസ്‌ സർക്കാരിന്റെ കാലത്ത്‌ പദ്ധതിക്കായി 120 ഏക്കർ ഭൂമി ഏറ്റെടുത്തുനൽകി. പിന്നീടുവന്ന ഉമ്മൻചാണ്ടി സർക്കാർ പദ്ധതി പൂർണമായും അദാനിക്ക്‌ അടിയറവച്ചു. പിണറായി സർക്കാർ പദ്ധതി യാഥാർഥ്യമാക്കിയപ്പോൾ, അവകാശവാദമുയർത്തുകയാണ്‌ യുഡിഎഫ്‌. ഒരുഘട്ടത്തിൽ, പദ്ധതി ഉപേക്ഷിക്കണമെന്ന്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ പരസ്യമായി ആവശ്യപ്പെട്ടതാണ്‌. വിഴിഞ്ഞത്തിന്റെ കാര്യത്തിൽ യുഡിഎഫ്‌ നിലപാട്‌ എല്ലാക്കാലത്തും അവസരവാദപരമായിരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.