Skip to main content

ഗവർണറുടെ പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധം

ഗവർണറുടെ പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. ഗവർണറുടെ കാവിവത്കരണ നിലപാടുകൾക്കെതിരെ എസ്എഫ്ഐ പ്രതിഷേധം തുടരും. പ്രതിഷേധം വിലക്കാൻ ഇത് ഫാസിസ്റ്റ് രാജ്യമല്ലല്ലോ. ജനാധിപത്യരാജ്യമല്ലേ. എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പ്രതിഷേധം അക്രമത്തിലേക്ക് കടക്കുന്നതിനെയാണ് വിമർശിക്കുന്നത്. എസ്എഫ്ഐ ആത്മസംയനത്തോടെയാണ് പ്രതിഷേധിക്കുന്നത്. ആരും ഗവർണറുടെ വാഹനത്തിന് മുന്നിലേക്കൊന്നും ചാടിയല്ല കരിങ്കൊടി കാണിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് നേരെ അതാണോ നടക്കുന്നത്. കോൺഗ്രസ് ക്രിമിനലുകൾ ആത്മഹത്വ സ്ക്വാഡ് പോലെയാണ് പ്രവർത്തിക്കുന്നത്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇന്ത്യ മുന്നണിയുടെ അഭൂതപൂര്‍വ്വമായ മുന്നേറ്റം കണ്ട്‌ നരേന്ദ്ര മോഡിക്ക് ഹാലിളകി

സ. സി എസ് സുജാത

ഇന്ത്യ മുന്നണിയുടെ അഭൂതപൂര്‍വ്വമായ മുന്നേറ്റം കണ്ട് പ്രധാനമന്ത്രി നരേന്ദ്രേമോദിക്ക് ഹാലിളകിയിരിക്കുകയാണ്. നരേന്ദ്രേമോഡിയുടെ വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും വ്യക്തമാക്കുന്നത് അദ്ദേഹത്തിന് ഹാലിളകിയിരിക്കുന്നുവെന്നാണ്.

മെയ് 11 സ. കെ ആർ ഗൗരിയമ്മ ദിനം

മെയ് 11 സ. കെ ആർ ഗൗരിയമ്മ ദിനത്തിൽ സഖാവിന് നാടിൻ്റെ സ്മരണാഞ്ജലി. സിപിഐ എം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ. കെ ആർ ഗൗരിയമ്മ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിൽ പുഷ്പ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം സ. സി എസ് സുജാത, ജില്ലാ സെക്രട്ടറി സ.

സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടി ബിജെപി താല്‍പര്യത്തില്‍

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തൃശൂരില്‍ പാര്‍ടി അക്കൗണ്ട് മരവിപ്പിച്ച നടപടി ബിജെപി താല്‍പര്യത്തില്‍ ഇ ഡി നടത്തിയതാണ്. മാധ്യമങ്ങള്‍ ഇതിനെ തെറ്റായി പ്രചരിപ്പിച്ചു. ഇഡിയും ഇന്‍കം ടാക്‌സ് വകുപ്പും ബിജെപിയുടെ ഇംഗിതത്തിനനുസരിച്ച് നിരധിയായ ഇടപെടലാണ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും കേരളത്തിലും തൃശൂരും നടത്തിയിട്ടുള്ളത്.

കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ്രീംകോടതി തീരുമാനം ഇഡിക്ക് ഏറ്റ കനത്ത തിരിച്ചടി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ്രിംകോടതി തീരുമാനം ഇഡിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്. രാജ്യം ഫാസിസത്തിലേക്ക് എത്തിയിട്ടില്ല എന്നതാണ് ഈ കോടതി വിധി തെളിയിക്കുന്നത്. ഇഡിയെപോലുള്ള ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നതിലുള്ള എതിർപ്പ് കൂടിയാണ് ഈ വിധിയിൽ തെളിയുന്നത്.