Skip to main content

കോൺഗ്രസ് ലക്ഷ്യം കലാപമുണ്ടാക്കൽ, ഈ കോപ്രായങ്ങൾ കൊണ്ട് നവകേരള സദസ്സിനെ തകർക്കാൻ കഴിയില്ല

സംസ്ഥാനത്തുടനീളം കലാപമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമം. ഭരണകൂട വ്യവസ്ഥയെ കടന്നാക്രമിക്കുമെന്ന നിലപാട് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. വ്യാപകമായി അക്രമവും കലാപവും നടത്തി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് തന്നെ വ്യക്തമാക്കി.

നവകേരള സദസ്സിന്റെ തിരുവനന്തപുരം ജില്ലയിലെ സമാപന ദിവസമായ നാളെ ഇത്തരം സമരം നടത്തനാണ് തീരുമാനം. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന നവകേരള സദസ്സിനെ തകർക്കാൻ എന്തെല്ലാം പ്രചാര വേല നടത്തിയാലും മതിയാവില്ല. സുധാകരനും സതീശനുമെല്ലാം ഈ ജനകീയ മുന്നേറ്റത്തെ ഇത്തരം കോപ്രായങ്ങൾ കൊണ്ട് പ്രതിരോധിക്കാമെന്നാണ് കരുതുന്നതെങ്കിൽ അത് കേരളത്തിലെ ജനങ്ങൾക്ക് മനസിലാക്കും.

യുഡിഎഫിൽ മേൽകൈ നേടാൻ കോൺഗ്രസ് നടത്തുന്നതാണ് ഇത്തരം കോപ്രായങ്ങൾ. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച് യൂത്ത് തെരഞ്ഞെടുപ്പ് നടത്തിയ പ്രസിഡന്റ് ഉൾപ്പെടെ കാലപത്തിന് ആഹ്വാനം നൽകുകയാണ്. ഇതുവഴി തങ്ങൾ നടത്തിയ ക്രിമിനൽ സംവിധാനങ്ങൾ ജനങ്ങളിൽ നിന്ന് മറിച്ച് വെക്കാനാണ് ശ്രമിക്കുന്നത്. സമരമല്ല കലാപമാണ് ലക്ഷ്യമെന്ന് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.