Skip to main content

കുഞ്ഞുകൂട്ടുകാരെ നേരിന്റെ പാതയിലൂടെ നയിക്കുന്ന, നാളെയെ നിർണ്ണയിക്കാൻ അവരെ പ്രാപ്തമാക്കുന്ന ബാലസംഘത്തിന്റെ പ്രയാണങ്ങൾക്ക് 85 വയസ്സ്

കുഞ്ഞുകൂട്ടുകാരെ നേരിന്റെ പാതയിലൂടെ നയിക്കുന്ന, നാളെയെ നിർണ്ണയിക്കാൻ അവരെ പ്രാപ്തമാക്കുന്ന ബാലസംഘത്തിന്റെ പ്രയാണങ്ങൾക്ക് 85 വയസ്സാവുകയാണ്.

ലോകത്തെവിടെയുമുള്ള കുഞ്ഞുങ്ങളുടെ നിലവിളി നമ്മളെയാകെ പൊള്ളിക്കുന്നത് പോലെ, ലോകത്തെവിടെയുമുള്ള കുഞ്ഞുങ്ങളുടെ പ്രതിരോധം നമ്മളെ ആവേശഭരിതരുമാക്കുന്നു. കല്യാശേരിയിൽ എട്ടരപ്പതിറ്റാണ്ടുകൾക്ക് മുമ്പ്, സ്വാതന്ത്ര്യ സമരകാലത്തിന്റെ വീറുറ്റ പോരാട്ടഭൂമികയിൽ പിറന്നുവീണ ഈ വലിയ പ്രസ്ഥാനം മുമ്പ് എന്നെത്തെക്കാളും പ്രസക്തമാകുന്ന സമയമാണിത്. ഇതരമത വിദ്വേഷത്തിന്റെയും വർഗീയതയുടെയും ശാസ്ത്രവിരുദ്ധതയുടെയും കെട്ടകാലം നമ്മുടെ കുഞ്ഞുങ്ങളെയാണ് ആദ്യം ലക്ഷ്യമിടുന്നത്. അതിന് തടയിടാൻ പുതുതലമുറയിൽ ശാസ്ത്രബോധവും ചരിത്രബോധവും സാഹോദര്യവും വളർത്തുന്ന സമാനതകളില്ലാത്ത പോരാട്ടങ്ങൾക്ക് ചുക്കാൻപിടിക്കുന്ന സംഘടനയെന്ന നിലയിൽ കൂടുതൽ കൂടുതൽ ഊർജസ്വലമായി കൂട്ടുകാർ മുന്നേറണം. മനുഷ്യരായിത്തീരുക എന്ന മഹത്തായ സാംസ്കാരിക മുദ്രാവാക്യത്തെ ഉയർത്തിപ്പിടിക്കുവാൻ പ്രിയ കൂട്ടുകാരെ നിങ്ങളെപ്പോലെ മറ്റാർക്കാണ് സാധിക്കുക.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും

സ. പിണറായി വിജയൻ

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തും. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക.

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്

സ. കെ എൻ ബാലഗോപാൽ

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നത്

സ. പിണറായി വിജയൻ

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണ്. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്.

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു.