Skip to main content

രാമക്ഷേത്ര ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ്‌ നിലപാട്‌ എടുക്കാത്തത്‌ രാഷ്‌ട്രീയ പാപ്പരത്തം

രാമക്ഷേത്ര ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ്‌ നിലപാട്‌ എടുക്കാത്തത്‌ രാഷ്‌ട്രീയ പാപ്പരത്തമാണ്. ബിജെപിയുടെ വർഗീയ രാഷ്‌ട്രീയത്തിനെതിരെ മൃദുഹിന്ദുത്വ നിലപാട്‌ സ്വീകരിച്ച്‌ മുന്നോട്ടു പോകാനാകില്ല. മധ്യപ്രദേശിലെയും ഗുജറാത്തിലെയും അനുഭവത്തിൽനിന്ന്‌ കോൺഗ്രസ്‌ പാഠം പഠിച്ചിട്ടില്ല.

രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന്റെ ആണിക്കല്ല്‌ തകർത്താണ്‌ ബാബ്‌റി മസ്ജിദ് സംഘപരിവാർ ഇടിച്ചുനിരത്തിയത്‌. ഇപ്പോൾ സർക്കാർ ചെലവിൽ നടത്തുന്ന ക്ഷേത്ര ഉദ്‌ഘാടനം ഭരണഘടനാവിരുദ്ധവും സുപ്രീംകോടതി വിധികളുടെ ലംഘനവുമാണ്‌. സിപിഐ എം വിശ്വാസത്തിന്‌ എതിരല്ല. എന്നാൽ, വിശ്വാസം രാഷ്‌ട്രീയ മുതലെടുപ്പിന്‌ ഉപയോഗിച്ചാൽ എതിർക്കും. ശ്രീരാമ ക്ഷേത്ര ട്രസ്‌റ്റുകാർ ക്ഷണിച്ചപ്പോൾ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ലെന്ന്‌ അറിയിച്ചു.

പണിപൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠനടത്തി സംഭവമാക്കുന്നതിനുപിന്നിൽ ബിജെപിക്ക്‌ രാഷ്‌ട്രീയ ലക്ഷ്യമുണ്ട്‌. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കുന്ന ‘ഇന്ത്യ’ മുന്നണിയിലെ പാർടികൾ മൃദുഹിന്ദുത്വ നിലപാട്‌ സ്വീകരിക്കരുത്‌. പലസ്തീൻ വിഷയത്തിലുൾപ്പെടെ കോൺഗ്രസ്‌ നിലപാട്‌ പരമ്പരാഗത നയത്തെ തള്ളുന്നതാണ്‌. മുന്നണി ബന്ധത്തിന്റെ സാങ്കേതികത്വം പറഞ്ഞാണ്‌ കോൺഗ്രസ്‌ നടപടികളെ മുസ്ലിംലീഗ്‌ സമീപിക്കുന്നത്‌. ഇരുകൂട്ടരേയും അത്‌ ദുർബലപ്പെടുത്തും. ശക്തമായ നിലപാട്‌ എടുക്കണമെന്ന്‌ വാദിക്കുന്നവർ ലീഗിനകത്തുണ്ട്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.