Skip to main content

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.
തൊഴിലാളി സമരങ്ങളുടെ മുന്നണി പോരാളിയായിരുന്ന സ. കെ എം സുധാകരൻ. ചെറുപ്രായത്തിലേ ചെത്തുതൊഴിലാളിയായ കെഎംഎസ്‌, തൊഴിലാളികളെ ചേർത്തുപിടിച്ച്‌ അവരുടെ അവകാശങ്ങൾക്കായി പൊരുതിയ പോരാളിയായി മാറി. 1954ലെ ട്രാൻസ്‌പോർട്ട്‌ സമരത്തിന്‌ നേതൃത്വം നൽകുമ്പോൾ അദ്ദേഹത്തിന്‌ പ്രായം കേവലം 18 മാത്രമായിരുന്നു. പൊലീസിന്റെ ക്രൂരമർദനത്തിനും സഖാവിനുള്ളിലെ പോരാളിയെ തളർത്താനായില്ല. കുടികിടപ്പുസമരം, ചെത്തുതൊഴിലാളി പണിമുടക്ക്‌ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സമരങ്ങളുടെ മുൻനിര പോരാളിയായി കെഎംഎസ്‌ മാറി. 1953ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ അദ്ദേഹം 1964ൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി. വൈപ്പിൻ ഏരിയാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, സിഐടിയു സംസ്ഥാന ട്രഷറർ, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി തുടങ്ങിയ ചുമതലകളെല്ലാം വഹിച്ച അദ്ദേഹത്തിന്റെ ജീവിതമാകെ തൊഴിലാളികളെയും കർഷക തൊഴിലാളികളെയും സംഘടിപ്പിച്ച്‌ അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനായി ഉഴിഞ്ഞുവെച്ചതായിരുന്നു. അടിയന്തരാവസ്ഥയിൽ 16 മാസമാണ്‌ അദ്ദേഹം തടവിൽ കഴിഞ്ഞത്‌. കള്ളുചെത്ത്‌ തൊഴിലാളി ക്ഷേമനിധി എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചതും സ. കെഎംഎസായിരുന്നു.
വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു.

പ്രിയ സഖാവിന്റെ ഓർമകൾക്ക്‌ മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ...

റെഡ്‌ സല്യൂട്ട്‌ കോമ്രേഡ്

 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.

ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടത്

സ. പിണറായി വിജയൻ

കർണാടകയുടെ തലസ്ഥാന നഗരിയിൽ മുസ്ലിം ജനത വർഷങ്ങളായി താമസിച്ചുവരുന്ന ഫക്കീർ കോളനിയും വസീം ലേഔട്ടും ബുൾഡോസർ വെച്ചു തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണ്. ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടത്.