Skip to main content

കേരളത്തിന്‌ അർഹമായ സാമ്പത്തിക വിഹിതം നൽകാതെ കേന്ദ്രസർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു

കേരളത്തിന്‌ അർഹമായ സാമ്പത്തിക വിഹിതം നൽകാതെ അവഗണിക്കുക വഴി കേന്ദ്രസർക്കാർ ജനങ്ങളെയാണ്‌ വെല്ലുവിളിക്കുന്നത്. ഏഴ്‌ കൊല്ലം കൊണ്ട്‌ നമുക്ക്‌ കിട്ടേണ്ട 1,07,500 കോടി രൂപയാണ്‌ കേന്ദ്രസർക്കാർ നിഷേധിച്ചത്‌. എന്നാൽ ഇവിടുത്തെ പ്രതിസന്ധി കേന്ദ്രസർക്കാർ മൂലമാണെന്ന്‌ ജനം അറിയരുതെന്ന നിലപാടാണ്‌ യുഡിഎഫിന്‌.

കേരളത്തിൽനിന്നുള്ള 18 യുഡിഎഫ്‌ എംപിമാർ കേരളവിരുദ്ധതയല്ലാതെ കേന്ദ്ര നിലാടുകൾക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല. എല്ലാ വികസനത്തെയും എതിർക്കുമെന്ന്‌ പരസ്യനിലപാടെടുക്കുന്ന ഒരു പ്രതിപക്ഷ നേതാവ്‌ മുമ്പ്‌ കേരളത്തിനുണ്ടായിട്ടില്ല. കേന്ദ്രനയങ്ങളോടുള്ള യുഡിഎഫിന്റെ അനുകൂലനിലപാടും യുഡിഎഫ്‌ എംപിമാരുടെ നിഷ്‌ക്രിയത്വവും തെരഞ്ഞെടുപ്പിൽ വോട്ടർമാർ വിലയിരുത്തും.

നരേന്ദ്രമോദി അധ്വാനിക്കുന്നത്‌ അംബാനിയെയും അദാനിയെയും ലോക മുതലാളിമാരാക്കാനാണ്‌. രാജ്യത്തെ ഭരണവർഗത്തിന്റെ നിലപാട്‌ മൂലമാണ്‌ അവരുടെ സഞ്ചിത മൂലധനം വർധിച്ചത്‌. രാജ്യത്തെ ഹിന്ദുരാഷ്‌ട്രമാക്കുന്നതും ഈ കോർപറേറ്റ്‌ മുതലാളിമാർക്കു വേണ്ടിയാണ്‌. എക്‌സിക്യൂട്ടിവിന്‌ തെറ്റുപറ്റിയാൽ തിരുത്തേണ്ടവരാണ്‌ ജുഡീഷ്യറി. എന്നാൽ ആ ജുഡീഷ്യറിയെപ്പോലും എക്‌സിക്യൂട്ടിവിന്റെ ഭാഗമാക്കി മോദിസർക്കാർ മാറ്റി.

പൊതുവിദ്യാഭ്യാസ മേഖലയെ എല്ലാക്കാലവും ഇടതുപക്ഷം പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. വിദ്യാഭ്യാസം സ്വകാര്യമേഖലയിലായാലും അതിൽ സുതാര്യതയും തുല്യതയും സംവരണം പോലുള്ള കാര്യങ്ങളും വേണമെന്നാണ്‌ സിപിഐ എം നിലപാട്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ്

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ് വന്നതായി സ. വി ശിവദാസൻ എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയ കണക്കുകളിൽ നിന്നും വെളിവാകുന്നു. ആശകൾക്കായി ദേശീയ ആരോഗ്യ മിഷൻ വഴി 2024-25 ൽ ചെലവാക്കിയ തുക വെറും 2499 കോടി മാത്രമാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോളിസി തയ്യാറാക്കുന്നു

സ. പി രാജീവ്

ജെനറേറ്റീവ് എ ഐ മേഖലയിൽ ഇന്ത്യയിലെ ആദ്യത്തെ ഇൻ്റർനാഷണൽ കോൺക്ലേവ് സംഘടിപ്പിച്ചത് കേരളമാണ്. ഐബിഎമ്മുമായി ചേർന്ന് നടത്തിയ ഈ പരിപാടി ആയിരുന്നു ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ആദ്യ പ്രചരണപരിപാടി.

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന

സ. പിണറായി വിജയൻ

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനയാണ് നടത്തുന്നത്.