Skip to main content

ജാതീയതയ്ക്കും വർഗീയതയ്ക്കും അസമത്വങ്ങൾക്കുമെതിരായ നമ്മുടെ സന്ധിയില്ലാത്ത പോരാട്ടങ്ങൾക്ക് മഹാത്മ അയ്യങ്കാളിയുടെ ധീരസ്മൃതികൾ കരുത്തേകും

അരികുവൽക്കരിക്കപ്പെട്ട ജനതയുടെ അവകാശപ്പോരാട്ടങ്ങളുടെ വഴിയെ ധീരതയുടെ വില്ലുവണ്ടിയുമായെത്തിയ നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജന്മവാർഷികമാണിന്ന്. യാഥാസ്ഥിതിക ചിന്തകൾ അടിഞ്ഞുകൂടി രൂപപ്പെട്ട വിലക്കുകളുടെ തുടലുകൾ പൊട്ടിച്ച് നവോത്ഥാന പാതയിലൂടെ മനുഷ്യസഞ്ചാരം സാധ്യമാക്കുന്നതിൽ അയ്യങ്കാളി വഹിച്ച പങ്ക് അതുല്യമാണ്. ''ഞങ്ങളുടെ കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാടത്ത് പണിചെയ്യാൻ തയ്യാറല്ലെന്ന'' ഉജ്ജ്വല പ്രഖ്യാപനം മണ്ണിൽപ്പണിയെടുക്കുന്ന തൊഴിലാളി വിഭാഗത്തിൻ്റെ വിമോചന മുന്നേറ്റങ്ങളുടെ ആദ്യത്തെ മുഴക്കമായിരുന്നു.

സഞ്ചാര സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും മാന്യമായ കൂലിക്കും വേണ്ടി ജാതി-ജന്മി-നാടുവാഴി വ്യവസ്ഥയ്ക്കെതിരെ പോരാടി കേരളത്തിലെ അടിസ്ഥാനവർഗ ജനതയുടെ മുന്നേറ്റങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ മഹാരഥന്മാരിലൊരാളാണ് അദ്ദേഹം. ജാതി ഗർവ്വിന്റെ ആജ്ഞകളെ ധിക്കരിക്കാൻ സ്ത്രീകളോട് ആഹ്വാനം ചെയ്ത കല്ലുമാല സമരം അടിമത്തത്തിന്റെ ചാപ്പകൾ പേറാൻ തയ്യാറല്ലെന്ന ധീരമായ നിലപാടായിരുന്നു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളെ അത്രയേറെ സ്വാധീനിച്ച സാമൂഹ്യ പരിഷ്കർത്താവാണ് അയ്യങ്കാളി. ദുരാചാര ചിന്തകളുടെ കാടുകൾ വെട്ടിത്തെളിച്ച് ബുദ്ധിയിൽ വെളിച്ചംവീണ മനുഷ്യരായി നാം മാറിയതിനു പിന്നിൽ ആ പോരാട്ടവീറ് പകർന്ന ഊർജ്ജം വലുതാണ്.

ജാതീയതയ്ക്കും വർഗീയതയ്ക്കും അസമത്വങ്ങൾക്കുമെതിരായ നമ്മുടെ സന്ധിയില്ലാത്ത പോരാട്ടങ്ങൾക്ക് മഹാത്മ അയ്യങ്കാളിയുടെ ധീരസ്മൃതികൾ കരുത്തേകും. ഏവർക്കും അയ്യങ്കാളി ജയന്തി ആശംസകൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.