Skip to main content

സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ വിപ്ലവ ലോകത്തിന്റെ വാക്കും പ്രതിരോധവുമായ സഖാവ് ഏണസ്റ്റോ ചെഗുവേരയുടെ അനശ്വര രക്തസാക്ഷിത്വത്തിന് അമ്പതിയേഴ് വർഷങ്ങൾ പൂർത്തിയാകുന്നു

സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ വിപ്ലവ ലോകത്തിന്റെ വാക്കും പ്രതിരോധവുമായ സഖാവ് ഏണസ്റ്റോ ചെഗുവേരയുടെ അനശ്വര രക്തസാക്ഷിത്വത്തിന് അമ്പതിയേഴ് വർഷങ്ങൾ പൂർത്തിയാവുകയാണ്. വിമോചിത ക്യൂബയുടെ മന്ത്രിപദത്തിൽ നിന്നും മരണത്തെപോലും വെല്ലുവിളിച്ച് മുതലാളിത്തം പാലൂട്ടിയ കിരാത ഭരണത്തിനെതിരെ സന്ധിയില്ലാത്ത സമരം ചെയ്ത് രക്തസാക്ഷിത്വത്തിന്റെ അമരത്വത്തിലേക്ക് ചെഗുവേര എത്തിച്ചേരുകയായിരുന്നു. അസമത്വം തുടരുന്ന കാലത്ത്, സാമ്രാജ്യത്വത്തിന്റെ കൈകൾ മനുഷ്യരെയാകെ വരിഞ്ഞുമുറുക്കുന്ന കാലത്ത് സകല ചൂഷണങ്ങൾക്കുമെതിരായി ലോകത്ത് തുടരുന്ന പോരാട്ടങ്ങൾക്ക് ചെഗുവേര നിത്യ പ്രചോദനമാണ്. വിപ്ലവത്തിന്റെ അനശ്വരതയോടൊപ്പം സഖാവിന്റെ ഓർമകളും വിശ്വമാകെ ജ്വലിച്ചു നിൽക്കും.

ചെഗുവേര, വിപ്ലവത്തിന്റെ രാസനാമം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.