പ്രമുഖ കലാകാരിയും വിപ്ലവ ഗായികയുമായിരുന്ന മച്ചാട്ട് വാസന്തിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഒരു കാലഘട്ടത്തിന്റെ ജനകീയ പാട്ടുകാരിയായിരുന്ന അവരുടെ ഗാനങ്ങൾ പതിറ്റാണ്ടുകളോളം കമ്യൂണിസ്റ്റ് പാർടി സമ്മേളനങ്ങളിലും നാടകവേദികളിലും നിറ സാന്നിധ്യമായിരുന്നു.
പാട്ട് പാടുന്നതിനോടൊപ്പം നിരവധി നാടകങ്ങളിലും വാസന്തി അഭിനയിച്ചിട്ടുണ്ട്. കാൽനൂറ്റാണ്ടിലധികം അവർ ആകാശവാണിയിലെ സ്ഥിരം ഗായികയുമായിരുന്നു. കണ്ണൂരിൽ നടന്ന കിസാൻ സഭാ സമ്മേളന വേദിയിലാണ് ആദ്യമായി വാസന്തി പാടുന്നത്. അന്ന് പാടാൻ തയ്യാറായി മുന്നോട്ടു വന്ന ഒൻപത് വയസുള്ള വാസന്തിയെ സദസിൽ നിന്ന് സഖാവ് ഇ കെ നായനാരാണ് വേദിയിലേക്ക് എടുത്ത് കയറ്റിയത്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തന്റെ വിപ്ലവഗാനങ്ങളിലൂടെ കൂടുതൽ ജനകീയമാക്കിയ മച്ചാട്ട് വാസന്തിയുടെ വിയോഗം പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങൾക്കും സിപിഐ എമ്മിനും വലിയ നഷ്ടമാണ്. കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.