Skip to main content

ചോരകൊണ്ടെഴുതിയ വിപ്ലവ ചരിത്രത്തിന്, പുന്നപ്ര-വയലാർ രക്തസാക്ഷിത്വത്തിന് എഴുപത്തിയെട്ട് വർഷങ്ങൾ പൂർത്തിയാകുന്നു

ചോരകൊണ്ടെഴുതിയ വിപ്ലവ ചരിത്രത്തിന്, പുന്നപ്ര-വയലാർ രക്തസാക്ഷിത്വത്തിന് എഴുപത്തിയെട്ട് വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമ്രാജ്യത്വത്തിന്റെയും ജന്മിത്തത്തിന്റെയും അടിച്ചമർത്തലുകൾക്കെതിരെ സമര കേരളം നൽകിയ എക്കാലത്തെയും ജ്വലിക്കുന്ന പ്രതിരോധമായിരുന്നു ഇത്. പുന്നപ്ര-വയലാറിനെ കുരുതിക്കളമാക്കിയ സർ സി പി ഇനിയൊരു നൂറ് വർഷത്തേക്ക് ഈ മണ്ണിൽ കമ്മ്യൂണിസ്റ്റുകാരുണ്ടാവില്ല എന്ന പ്രഖ്യാപനമാണ് നടത്തിയത്. തൊട്ടടുത്ത വർഷം സർ സി പിക്ക് കേരള മണ്ണ് വിട്ട് പലായനം നടത്തേണ്ടി വന്നു. അമിതാധികാരത്തിന്റെ അഹന്തയിൽ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഏകാധിപതികൾക്ക് കാലം കാത്തുവെക്കുന്ന മറുപടി ഇങ്ങനെയൊക്കെയാണെന്ന് കൂടി പുന്നപ്ര-വയലാർ ഓർമ്മപ്പെടുത്തുന്നു.

പുന്നപ്ര–വയലാർ കാട്ടിയ വഴിയിലൂടെ മുന്നേറി 1957-ൽ അധികാരത്തിൽ വന്ന, ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെ പിന്തുടർച്ചയായാണ്‌ 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയത്‌. കേരളചരിത്രത്തിൽ ആദ്യമായാണ്‌ 2021ൽ ഇടതുപക്ഷം ഭരണത്തുടർച്ച നേടിയത്‌. കേരളത്തിൽ മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണയും വിശ്വാസവുമാർജിച്ചതാണ്‌ പിണറായി സർക്കാരിന്റെ തുടർച്ചയ്‌ക്ക്‌‌ വഴിയൊരുക്കിയത്‌. ഈ സർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷവും അവർക്ക്‌ ഒത്താശ ചെയ്യുന്ന വലതുപക്ഷ മാധ്യമങ്ങളും നിരന്തരം ശ്രമിക്കുകയാണ്‌. കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ എല്ലാ വിധത്തിലും കേരളത്തെ ബുദ്ധിമുട്ടിക്കുകയാണ്. അർഹമായ വിഹിതം നിഷേധിച്ചും വായ്‌പാ പരിധി വെട്ടിക്കുറച്ചും വികസന സ്‌തംഭനമുണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിലും കേരളം എല്ലാ വികസന സൂചികകളിലും മുന്നിൽത്തന്നെയാണ്‌.

കേരളം മറ്റൊരു ഉപതെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന വേളയിലാണ്‌ നാം പുന്നപ്ര–വയലാർ രക്തസാക്ഷികളുടെ സ്‌മരണ പുതുക്കുന്നത്‌. രാഷ്‌ട്രീയ എതിരാളികളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കള്ളപ്രചാരവേലയെ അതിജീവിച്ച്‌ എൽഡിഎഫിന്‌ കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ പുന്നപ്ര‐ വയലാർ രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്‌മരണ നമുക്ക് കരുത്തുപകരും. പുന്നപ്ര-വയലാറിലെ രണധീരന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾ എല്ലാ മർദ്ദക ശക്തികൾക്കുമെതിരെ എക്കാലത്തേക്കും തുടരുന്ന പോരാട്ടങ്ങൾക്ക് വഴികാട്ടും. 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.