ഈ വര്‍ഷത്തെ എന്‍ സി ശേഖര്‍ പുരസ്‌കാരത്തിന് അർഹനായ മലയാളത്തിന്റെ മഹാനടന്‍ ശ്രീ. മധുവിന് പുരസ്‌കാരം സമ്മാനിച്ചു. 10,000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരം എന്‍ സി ശേഖറുടെ മുപ്പത്തിയെട്ടാമത് ചരമവാര്‍ഷിക ദിനമായ ഇന്ന് ശ്രീ. മധുവിന്റെ വീട്ടിലെത്തിയാണ് കൈമാറിയത്.