സിപിഐ എം ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായി. 2025 മാർച്ച് 6 മുതൽ 9ന് കൊല്ലത്ത് സംസ്ഥാന സമ്മേളനവും ഏപ്രിൽ 2 മുതൽ 6 വരെ തമിഴ്നാട് മധുരയിൽ 24-ാം പാർടി കോൺഗ്രസും നടക്കും. ഇടതുവിരുദ്ധ മാധ്യമങ്ങൾ ഊതിവീർപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളല്ല, മറിച്ച് സംഘടനയുടെ ശേഷിയാണ് 14 ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ തെളിയുന്നത്. നിശ്ചയിച്ച നടപടിക്രമങ്ങളോടെയും വൻ ജനപങ്കാളിത്തമുള്ള പൊതുസമ്മേളനങ്ങളോടെയുമായിരുന്നു എല്ലാ സമ്മേളനങ്ങളും പൂർത്തിയായത്. 210 ഏരിയ സമ്മേളനങ്ങളും 2400ലധികം ലോക്കൽ സമ്മേളനങ്ങളും 38,000ത്തിലധികം ബ്രാഞ്ച് സമ്മേളനവും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് പാർടി ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമായത്.
