സിപിഐ എം സംസ്ഥാന സമ്മേളന പതാക ദിനം നാളെ ആചരിക്കും. തെക്കൻ കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന സഖാവ് എൻ ശ്രീധരൻ ദിനമായ ഫെബ്രുവരി 17 നാണ് പതാകദിനം. സംസ്ഥാനത്തെ എല്ലാ പാർടി ഓഫീസുകളിലും പ്രധാനകേന്ദ്രങ്ങളിലും സമ്മേളന സന്ദേശമുയർത്തി പതാകയുയർത്തും. രാവിലെ 8.00 മണിക്ക് എല്ലാ ബ്രാഞ്ചിലും, മുഴുവൻ പാർടി ഓഫീസുകളിലും പതാക ഉയർത്തും. രാവിലെ 8.30 ന് പാർടി അംഗങ്ങളുടെ വീടുകളിൽ പതാക ഉയർത്തും. 2025 മാർച്ച് 06 മുതൽ 09 വരെ കൊല്ലത്താണ് പാർടി സംസ്ഥാന സമ്മേളനം.
