മറ്റൊരു സഖാവിന്റെ ജീവൻ കൂടി ആർഎസ്എസ് കൊലയാളി സംഘത്തിന്റെ ഒത്താശയോടെ നഷ്ടപ്പെട്ടിരിക്കുകയാണ്. പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയില്‍ സിഐടിയു - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മാമ്പാറ പട്ടാളത്തറയില്‍ ജിതിന്‍ ഷാജിയെയാണ് കഴിഞ്ഞ ദിവസം ആര്‍എസ്‌എസ് - ബിജെപി പ്രവര്‍ത്തകര്‍ അതിക്രൂരമായി കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. ആര്‍എസ്‌എസ് അക്രമി സംഘം കൊലക്കത്തി താഴെവയ്‌ക്കാൻ തയ്യാറാവണം. സഖാവ് ജിതിന്റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം. പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു.
