Skip to main content

മനുഷ്യ മോചനത്തിന് വിപ്ലവ വഴി സൃഷ്ടിച്ച മഹാനായ വിപ്ലവകാരി കാൾ മാർക്സിന്റെ നൂറ്റിനാൽപത്തിരണ്ടാം ചരമവാർഷികം

ഇന്ന് മനുഷ്യവിമോചന ചിന്തകളുടെ മഹാപ്രവാഹം കാൾ മാർക്സിന്റെ ചരമദിനം. മനുഷ്യ മോചനത്തിന് വിപ്ലവ വഴി സൃഷ്ടിച്ച മഹാനായ വിപ്ലവകാരിയുടെ നൂറ്റിനാൽപത്തിരണ്ടാം ചരമവാർഷികം. ചൂഷക വർഗ ഭരണത്തിൽ മണ്ണോടിഴയുന്ന മനുഷ്യരുടെ നിലപാടിന്റെ മുഴക്കമായി മാറിയ, പോരാട്ടങ്ങളുടെയും പ്രതീക്ഷകളുടെയും പ്രത്യയശാസ്ത്രമായി തീർന്ന മഹാദാർശനികനാണ് മാർക്സ്. മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ സാർവദേശീയ സഹോദര്യത്തിന്‍റെയും മാനവികതയുടെയും മഹത്തായ സന്ദേശാമുഖമായിരുന്നു സഖാവ്.

കാലദേശങ്ങളുടെ അതിർവരമ്പുകളെ അപ്രസക്തമാക്കിക്കൊണ്ട് അതിജീവനത്തിന്റെ മനുഷ്യ പോരാട്ടങ്ങൾക്ക് വഴിവിളക്കായി ആ യുഗപ്രഭാവന്റെ ചിന്തകൾ നിലകൊള്ളുന്നു. സംഘടിത തൊഴിലാളി വർഗം നയിക്കുന്ന വർഗസമരം മാനവ വിമോചന പോരാട്ടങ്ങളുടെ പടപ്പാട്ടാകുമെന്നും, അവ എല്ലാ ചൂഷണ സമ്പ്രദായങ്ങളെയും എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നും മാർക്സ് അടയാളപ്പെടുത്തുന്നു. തൊഴിലിൽനിന്ന് മിച്ചമൂല്യം സൃഷ്ടിച്ചെടുക്കുന്നതിനെ കുറിച്ചും സമ്പത്തിന്റെ കേന്ദ്രീകരണത്തെ കുറിച്ചും അസമത്വങ്ങളുടെ വർധനയും വിശദമാക്കിക്കൊണ്ട് മുതലാളിത്തത്തിന്റെ സ്വാഭാവികമായ പതനത്തെ മാർക്സ് അസന്നിഗ്ധമായി പ്രവചിച്ചു. മനുഷ്യന് അന്യമല്ലാത്തതൊന്നും തനിക്കും അന്യമല്ലെന്ന് പ്രഖ്യാപിച്ച സർവതലസ്പർശിയായ സമഗ്രത മാർക്സിൽ ദർശിക്കാം. മുതലാളിത്തത്തിന്റെ കഷ്ടനഷ്ടങ്ങൾ പെരുകിക്കൊണ്ടിരിക്കുമ്പോൾ അതിനുള്ള ബദലന്വേഷിച്ച് മാർക്സിലേക്ക് തിരിയുകയാണ് ലോകം. തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.