ഏകപക്ഷീയമായി പാർലമെന്റ് മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാർ ശ്രമത്തിനെതിരെയുള്ള യോജിച്ച നീക്കത്തിന്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മുൻകൈയിൽ ഈ മാസം 22ന് ചെന്നൈയിൽ നടക്കുന്ന ജോയിന്റ് ആക്ഷൻ കമ്മിറ്റി യോഗത്തിലേക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്ററെ എം കെ സ്റ്റാലിന്റെ പ്രതിനിധികളായ തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ, ഡോ. സുമതി തമിഴച്ചി തങ്കപാണ്ഡ്യൻ എംപി എന്നിവർ എകെജി സെന്ററിലെത്തി ക്ഷണിച്ചു. കേന്ദ്ര നീക്കത്തിന് എതിരായ യോജിച്ച പോരാട്ടത്തിന് സിപിഐ എമ്മിന്റെ ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചു.
