ഏപ്രിൽ 10 സ. എം സി ജോസഫൈൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ പതാക ഉയർത്തി. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. കെ കെ ജയചന്ദ്രൻ, സ. എം സ്വരാജ്, പാർടി സംസ്ഥാന കമ്മിറ്റി അംഗം സ. ബിജു കണ്ടക്കൈ എന്നിവർ ഉൾപ്പെടെയുള്ള സഖാക്കൾ പങ്കെടുത്തു.

രാജ്യം മറ്റൊരു റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുവാൻ നാമോരോരുത്തരും ഉറച്ചുനിൽക്കേണ്ട കാലമാണിത്.
പാൽഘറിൽ സിപിഐ എം നേതൃത്വത്തിൽ നടന്ന ചരിത്രപ്രക്ഷോഭത്തിൽ അണിനിരന്നവരെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അഭിനന്ദിച്ചു. ചെങ്കൊടിയേന്തി മാർച്ച് ചെയ്‌ത പതിനായിരകണക്കിന് കർഷകരും കർഷകത്തൊഴിലാളികളും ആദിവാസികളുമാണ് മഹാരാഷ്‌ട്രയിലെ ബിജെപി സർക്കാരിനെ മുട്ടുകുത്തിച്ചത്.
ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ.
മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്. മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളരുകയായിരുന്നു.