ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സിപിഐ എം മണ്ണടുക്കം ബ്രാഞ്ചംഗവും നാടിനാകെ പ്രിയങ്കരിയുമായിരുന്ന രമിതയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. രമിതയുടെ പലചരക്ക് കടയിൽ അതിക്രമിച്ച് കയറിയ തമിഴ്‌നാട് സ്വദേശി തീയിട്ടതിനെ തുടർന്നാണ് സഖാവിന്റെ ജീവൻ നഷ്ടമായത്. മനുഷ്യത്വരഹിതവും പൈശാചികവുമായ ഈ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രമിത ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രത്യാശയിലായിരുന്നു നാടാകെ. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകളെ ഇല്ലാതാക്കിയാണ് സഖാവ് അകാലത്തിൽ വിടവാങ്ങിയത്. രമിതയുടെ വേർപാടിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്നു.
