അടിമാലി ജനകീയ പോരാട്ടങ്ങളുടെ ചരിത്ര മുറങ്ങുന്ന ആനച്ചാലിൽ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കുടിയിറക്കിനെതിരെ സംസ്ഥാനത്താകെ നടന്ന പോരാട്ടങ്ങൾക്ക് കരുത്ത് പകർന്ന ആനച്ചാലിൽ പുതിയ ഓഫീസ് പുരോഗമന പ്രസ്ഥാനത്തിന് കൂടുതൽ കരുത്തുപകരും. ഒരു ജനതയെയാകെ കോൺഗ്രസ് ഭരണം കുടിയിറക്കിയപ്പോൾ സിപിഐ എമ്മും കർഷക സംഘവുമാണ് ആനച്ചാലിൽ അഭയാർഥി ക്യാമ്പൊരുക്കി സംരക്ഷിച്ചത്. അതിന്റെ ചരിത്രസ്‌മരണയിലാണ് പാർടി ഓഫീസായ കോടിയേരി ബാലകൃഷ്‌ണൻ മന്ദിരം നാടിന് സമർപ്പിക്കപ്പെട്ടത്.
