Skip to main content

പോരാട്ട ചരിത്രത്തിന്റെ രക്താക്ഷരമാണ് കൂത്തുപറമ്പ്

പോരാട്ട ചരിത്രത്തിന്റെ രക്താക്ഷരമാണ് കൂത്തുപറമ്പ്. സ്വതന്ത്ര ഇന്ത്യയിൽ യുവത നടത്തിയ സമാനതകളില്ലാത്ത സമരത്തിന്റെ വീറുറ്റ ഓർമകളാണത്. പോർമുഖങ്ങളെ ഇന്നും ത്രസിപ്പിക്കുന്ന കൂത്തുപറമ്പിന്റെ സ്‌മരണകൾക്ക്‌ ഒരിക്കലും മരണമില്ല. സഖാക്കൾ രാജീവൻ, മധു, റോഷൻ, ബാബു, ഷിബുലാൽ എന്നിവരുടെ രക്തസാക്ഷിത്വം. വെടിവയ്‌പിൽ നട്ടെല്ലിന് പരിക്കേറ്റ്‌ മൂന്ന് പതിറ്റാണ്ട് ലോകത്തെ പോരാളികൾക്ക് ആവേശമായി ജീവിച്ച സഖാവ് പുഷ്പനും അമരസ്‌മരണയായി. ആറുസഖാക്കളുടെയും ഉജ്വലസ്‌മരണ കരുത്തേകുന്ന പോരാട്ട പാതയിലൂടെ പ്രയാണം തുടരുകയാണ്.
സമാധാനപരമായി കറുത്ത തൂവാല ഉയർത്തി പ്രതിഷേധിക്കാൻ തടിച്ചുകൂടിയ നിരായുധരായ ജനക്കൂട്ടത്തിനു നേരെ അന്ന് എല്ലാ നിയമവും ലംഘിച്ച് പൊലീസ്‌ വെടിയുതിർത്തു. നവ ഉദാരവാദ നയങ്ങൾക്കായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തുറന്നുകൊടുത്ത സമയത്ത് തന്നെയാണ് ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരണം കൂടുതൽ ശക്തിപ്പെട്ടത് എന്നത് യാദൃച്ഛികമല്ല. വിദ്യാഭ്യാസത്തിന്റെ ചരക്കുവൽക്കരണത്തിലൂടെയുള്ള ലാഭം ആഗ്രഹിച്ചു കൊണ്ടുമാത്രമല്ല വലതുപക്ഷ ആശയത്തിന് പശ്ചാത്തലമൊരുക്കാൻ വിദ്യാഭ്യാസത്തെ തങ്ങളുടെ കൈയിൽ ഒതുക്കേണ്ടത് ഇന്ത്യൻ മുതലാളിത്ത വർഗത്തിന് അനിവാര്യമായിരുന്നു. ഈ ലക്ഷ്യത്തോടെ കോൺഗ്രസ്‌ ആരംഭിച്ച നയത്തിന്റെ തുടർച്ചയാണ് ഇന്ന് നരേന്ദ്ര മോദി സർക്കാർ പുത്തൻ വിദ്യാഭ്യാസ നയത്തിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ ഓർമകൾ വർത്തമാനകാലത്ത് തീർക്കുന്ന പ്രതിരോധം ചെറുതല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷം കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം.
സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും പുരോഗതിയിലേക്ക് നയിക്കുവാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കരുത്ത് കൂടുതൽ വർദ്ധിപ്പിക്കേണ്ടത് അനിവാര്യമായ കാലമാണിത്. കൂത്തുപറമ്പ് രണധീരതയുടെ സ്മരണകൾ അതിനു നമുക്ക് കരുത്തേകും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം സമരമുഖം തുറക്കുന്നു

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും. 39.97ശതമാനം വോട്ട് എൽ‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്. ചരിത്രത്തിലില്ലാത്ത വിധം മതപരവും ജാതീയവുമായ വിഭജനം നടക്കുകയാണ്.

മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോകത്തും രാജ്യത്തും തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കും

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം സംഘടിപ്പിക്കും.