പ്രത്യാശയുടെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ചേർത്തുനിർത്തലിന്റെയും മഹത്തായ സന്ദേശവുമായി മറ്റൊരു ക്രിസ്മസ് ദിനം കൂടി കടന്നുവരികയാണ്. വേദനിക്കുന്നവരെ സഹായിക്കാനും, ഒറ്റപ്പെട്ടവരെ കൈവിടാതിരിക്കാനും, ലോകത്ത് സമാധാനം പുലരാനും ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആക്രോശങ്ങൾക്കെതിരെ മാനവികതയുടെ ഐക്യപ്പിറവിയുടെ ഈ സന്ദർഭം നമുക്കേവർക്കും ആഘോഷിക്കാം. ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.







