Skip to main content

തൃക്കാക്കര നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടേതെന്ന പേരില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ സെല്‍ സമഗ്രമായ അന്വേഷണം നടത്തണം

26.05.2022

തൃക്കാക്കര നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടേതെന്ന പേരില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ സെല്‍ സമഗ്രമായ അന്വേഷണം നടത്തണം. കേരളത്തിന്റെ ശക്തമായ മത നിരപേക്ഷ അടിത്തറ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വര്‍ഗ്ഗീയ കക്ഷികളെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് പി സി ജോര്‍ജിന്റെ ഭാഗത്തു നിന്നുണ്ടായത്. അറസ്റ്റ് സ്വാഭാവിക നിയമനടപടിയാണ്. സര്‍ക്കാര്‍ വൈരനിര്യാതന ബുദ്ധി കാണിച്ചിട്ടില്ല. പി സി ജോര്‍ജിന്റെ അറസ്റ്റ് കോടതി നിര്‍ദേശ പ്രകാരമാണ് നിയമാനുസൃത നടപടിയാണുണ്ടായത്. പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ മുദ്രാവക്യം പറഞ്ഞ് പഠിപ്പിച്ച വരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വര്‍ഗ്ഗീയ കലാപമില്ലാത്ത സംസ്ഥാനമായി കേരളം നിലനില്‍ക്കുന്നത് ഇത്തരം നടപടി ഉണ്ടാകുന്നതു കൊണ്ടാണ്. വര്‍ഗ്ഗീയ കക്ഷികളുമായി യോജിച്ച് പോകുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. പ്രതിപക്ഷത്തിന്റെ പിന്തുണ ലഭിച്ചതോടെ സോളിഡാരിറ്റിയുടെയും എസ്ഡിപിഐയുടെയും ആക്രമണോത്സുകത വര്‍ധിച്ചു. വര്‍ഗ്ഗീയ കക്ഷികളുടെ വോട്ട് വേണ്ട എന്ന് പറയാനുള്ള ധൈര്യം യുഡിഎഫ് കാണിക്കുന്നില്ല. അതിജീവിതക്ക് പരാതി ഉണ്ടെങ്കില്‍ എൽഡിഎഫ് ഗവണ്‍മെന്റ് ഇടപെടും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.