Skip to main content
intro image
intro image
intro image

കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക രാഷ്ട്രീയ മേഖലയിലുണ്ടായ മാറ്റങ്ങൾ കമ്യൂണിസ്റ്റ് പാർടി വളർന്നുവരുന്നതിൻ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു.തലാളിത്ത പരിവർത്തനത്തിന്റെ ഭാഗമായി രൂപപ്പെട്ട ആധുനിക ചിന്താരീതികൾ വിവിധ സാമൂഹ്യ വിഭാഗങ്ങളിൽ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ ആരംഭിക്കുന്നതിൻ അടിത്തറയിട്ടു. അഖിലേന്ത്യാതലത്തിൽ വിവേകാനന്ദനും മറ്റും ഇത്തരം ചിന്താഗതികൾ മുന്നോട്ടുവച്ചു. ഈ പശ്ചാത്തലത്തിൽ ശ്രീ നാരായണഗുരു, അയ്യങ്കാളി മുതലായവർ കേരളത്തിന്റെ തെക്കൻ പ്രദേശത്തും വാഗ്ഭടാനന്ദനെ പോലെയുള്ളവർ വടക്കും ആരംഭിച്ച സമൂഹ നവീകരണ മുന്നേറ്റങ്ങൾ അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായുള്ള പ്രസ്ഥാനങ്ങളായി രൂപംപ്രാപിച്ചു. ഇവ ജനങ്ങളിൽ വമ്പിച്ച ചലനം സൃഷ്ടിച്ചു. അയിത്തത്തിനും ജാതീയതയ്ക്കും എതിരായും, ആധുനിക വിദ്യാഭ്യാസം നേടാനുമുള്ള താല്പര്യവും എല്ലാ വിഭാഗക്കാരിലും പ്രകടമായി. അതിനായുള്ള സമ്മർദ്ദങ്ങൾ സമൂഹത്തിൽ രൂപപ്പെടാനും തുടങ്ങി. 1906ൽ ക്രിസ്ത്യൻ മിഷണറിമാർ ആരംഭം കുറിച്ചതും പിന്നീട് സർക്കാർ തന്നെ മുന്നോട്ടുകൊണ്ടുപോയതുമായ ഇംഗ്ലീഷ് വിദ്യാഭ്യാസവ്യാപനം, അതിന്റെ ഫലമായി രൂപം കൊണ്ട ചാന്നാർ കലാപം, 1878ലെ അരുവിപ്പുറം പ്രതിഷ്ഠ, 1891ലെ മലയാളി മെമ്മോറിയൽ, 1896ലെ ഈഴവ മെമ്മോറിയൽ, 1903ലെ ശ്രീനാരായണ ധർമപരിപാലനയോഗസ്ഥാപനം, തുടർന്ന് സാധുജനപരിപാലനയോഗം തുടങ്ങി സാമുദായിക സംഘടനകളുടെ രൂപീകരണം, പ്രവർത്തനം, സമരങ്ങൾ എല്ലാം കേരളീയ ജീവിതത്തിൽ വളരെ ചുരുങ്ങിയ കാലംകൊണ്ട് മാറ്റത്തിന്റെ ഗതിവേഗം കൂട്ടുന്നതിൻ സഹായകമായ ഘടകങ്ങളായി വർത്തിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിവാഴ്ചയിൽ നിന്നുള്ള വിമോചനത്തിനുവേണ്ടിയുള്ള പ്രസ്ഥാനങ്ങളും അവ ഉയർത്തിയ പ്രക്ഷോഭസമരങ്ങളും ഇതോടൊപ്പം വളർന്നുവന്നു.

തുടർന്ന് വായിക്കുക

സെക്രട്ടറിയുടെ പേജ്

State secretary

ജനക്ഷേമ പദ്ധതികൾ തടഞ്ഞ്‌ കോൺഗ്രസും ബിജെപിയും, എങ്ങനെ ജനങ്ങൾക്ക്‌ ആശ്വാസം നൽകാതിരിക്കാം എന്നു ചിന്തിക്കുന്ന പ്രതിപക്ഷം ലോകത്ത്‌ വേറെങ്ങും കാണില്ല


സാമ്പത്തികമായി പ്രതിസന്ധി സൃഷ്‌ടിക്കുക മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന നിലപാടാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ പിന്തുണയോടെ കോൺഗ്രസും ബിജെപിയും സ്വീകരിക്കുന്നത്. എങ്ങനെ ജനങ്ങൾക്ക്‌ ആശ്വാസം നൽകാതിരിക്കാം എന്നു ചിന്തിക്കുന്ന പ്രതിപക്ഷം ലോകത്ത്‌ വേറെങ്ങും കാണില്ല.

ജനദ്രോഹ നിലപാടെടുക്കാൻ കോൺഗ്രസും ബിജെപിയും ഒരുമിച്ചാണ്‌ നീങ്ങുന്നത്‌. പൊതുവിതരണ സംവിധാനത്തിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമ്പോൾ അതനുവദിക്കില്ലെന്നതാണ്‌ അവരുടെ നിലപാട്‌.
 


കൂടുതൽ കാണുക

പത്രസമ്മേളനം

വാർത്താക്കുറിപ്പുകൾ

പ്രസിദ്ധീകരണങ്ങൾ