സിപിഐ എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സഖാവ് സീതാറാം യെച്ചൂരി അനുസ്മരണ യോഗം നാളെ (സെപ്റ്റംബർ 25) വൈകുന്നേരം 4.00 മണിക്ക് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
സിപിഐ എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സഖാവ് സീതാറാം യെച്ചൂരി അനുസ്മരണ യോഗം നാളെ (സെപ്റ്റംബർ 25) വൈകുന്നേരം 4.00 മണിക്ക് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
കണ്ണിൽ ചോരയില്ലാത്ത കോർപ്പറേറ്റ് തൊഴിൽ ചൂഷണത്തിന്റെ രക്തസാക്ഷിയാണ് അന്ന. സ്കൂളിലും കോളേജിലുമെല്ലാം ഒന്നാം സ്ഥാനക്കാരിയായ ഒരു മിടുക്കി പെൺകുട്ടിയുടെ ജീവിതമാണ് വിടരും മുമ്പേ പൊലിഞ്ഞത്. അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ വീട് സന്ദർശിച്ചു.
സെപ്റ്റംബർ 23 സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനമായ ഇന്ന് മുതൽ ആരംഭിക്കുന്ന ദേശാഭിമാനി പത്ര പ്രചാരണ പ്രവർത്തനങ്ങളിൽ മുഴുവൻ സഖാക്കളും പങ്കെടുക്കുക.
സെപ്റ്റംബർ 23 സഖാവ് അഴീക്കോടൻ രാഘവൻ ദിനത്തിൽ സഖാവ് കുത്തേറ്റു വീണ് രക്തസാക്ഷിത്വം വരിച്ച തൃശൂർ ചെട്ടിയങ്ങാടിയിലുള്ള സ്മൃതി മണ്ഡപത്തിൽ സിപിഐ എം അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.
സെപ്റ്റംബർ 23 സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ, പയ്യാമ്പലം കടപ്പുറത്ത് സ. അഴീക്കോടൻ സ്മൃതിമണ്ഡപത്തിൽ സഖാക്കൾ അഭിവാദ്യം അർപ്പിച്ചു.
മുതിർന്ന സിപിഐ എം നേതാവ് സഖാവ് എം എം ലോറൻസിന് മുഖ്യമന്ത്രി സ. പിണറായി വിജയൻ അന്ത്യാഭിവാദ്യം അർപ്പിച്ചു.
കോർപ്പറേറ്റ് ചൂഷണത്തിൻ്റെ രക്തസാക്ഷി അന്ന സെബാസ്റ്റ്യൻ്റെ വീട് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു. അദ്ദേഹം അന്നയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
സെപ്റ്റംബർ 23 സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ എകെജി സെന്ററിൽ പതാക ഉയർത്തി.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് ഇന്ന്. ഏവർക്കും പ്രിയപ്പെട്ട സഖാവിന്റെ ജീവൻ പൊലിഞ്ഞിട്ട് 52 വർഷം പിന്നിടുകയാണ്. 1972 സെപ്തംബർ 23ന് രാത്രിയായിരുന്നു ആ അരുംകൊല.
സെപ്റ്റംബർ 23 സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ സിപിഐ എം തൃശൂരിൽ സംഘടിപ്പിച്ച അഴീക്കോടൻ അനുസ്മരണ പൊതുയോഗം മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി കെ ബിജു ഉൾപ്പെടെയുള്ള സഖാക്കൾ പങ്കെടുത്തു.
സഖാവ് എം എം ലോറൻസിന് എൽഡിഎഫ് കൺവീനർ സ. ടി പി രാമകൃഷ്ണൻ അന്ത്യാഭിവാദ്യം അർപ്പിച്ചു.
ഒറ്റമിനിറ്റുകൊണ്ട് എംഎസ്എംഇകൾക്ക് സംരംഭം തുടങ്ങാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. വ്യവസായം ആരംഭിക്കുന്നതിൽ ഏറ്റവും അനുയോജ്യ സംസ്ഥാനമായിമാറാൻ കേരളത്തിന് സാധിച്ചു. ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ കേരളം ഒന്നാംസ്ഥാനത്ത് എത്തി.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവും വിപ്ലവകാരിയുമായിരുന്ന സ. എം എം ലോറന്‍സിന്റെ വിയോഗം സിപിഐഎമ്മിനും ഇടതുപക്ഷത്തിനും രാജ്യത്തെ തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിനും കനത്ത നഷ്ടമാണ്.
കമ്യൂണിസ്റ്റ് പാർടി പ്രവർത്തകർക്കാകെ പ്രചോദനമേകിയ ജീവിതമായിരുന്നു സ. എം എം ലോറൻസിന്റേത്. അവസാനശ്വാസം വരെയും കേരളത്തെപ്പറ്റിയും സാധാരണ മനുഷ്യരെക്കുറിച്ചും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്‌ത മഹാനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് സ. എം എം ലോറൻസിന്റെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്.
എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്‍റെ ഇടനിലക്കാരനായിട്ടാണ് എന്നാണല്ലോ പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. തങ്ങളുടെ രാഷ്ടീയ താല്‍പര്യത്തിന് വേണ്ടിപോലീസുകാരെ പലതരം ഇടനിലകള്‍ക്കായി ഉപയോഗിച്ചതിന്‍റെ മുന്‍കാല അനുഭവംവെച്ചാണോ അദ്ദേഹം ഈ ആരോപണം ഉന്നയിക്കുന്നത്.